20,000 രൂപയ്ക്കുമുകളില്‍ പണമായി കൈമാറിയാലും ചെക്ക് കേസുകള്‍ നിലനില്‍ക്കും ; കേരള ഹൈക്കോടതി വിധി ശരിയല്ലെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: ഇരുപതിനായിരം രൂപയ്ക്കു മുകളില്‍ പണമായി കൈമാറിയാല്‍ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് നില നില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കേരള ഹൈക്കോടതിയുടെ പി.സി. ഹരി വേഴ്‌സസ് ഷൈന്‍ വര്‍ഗീസ് കേസില്‍ ജൂണ്‍ 25, 2025-ന് പുറപ്പെടുവിച്ച വിധി തെറ്റാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.

ഹൈക്കോടതി പറഞ്ഞത്…
20000 രൂപയ്ക്കുമേലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈപ്പറ്റുന്നത് നിരോധിച്ചിട്ടുളള ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്‌എസ് പ്രകാരം 20,000 രൂപയില്‍ കൂടുതലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈമാറുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയോ അക്കൗണ്ട് പേ ചെക്ക് വഴിയോ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ വഴിയോ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. നിയമപ്രകാരം തന്നെ നിലനില്പില്ലാത്ത ഒരു ഇടപാടിന്റെ പേരില്‍ നല്‍കുന്ന ചെക്കിന് നിയമപരമായ പരിരക്ഷ നല്‍കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് പരിരക്ഷ നല്‍കുന്നത് കള്ളപ്പണം വെളുപ്പിക്കാന്‍ കോടതിയെ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്നും വിധിയില്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...