പത്തനംതിട്ട: പെൻഷൻകാരുടെ പഞ്ചദിന സത്യാഗ്രഹം രണ്ടാം ദിവസത്തെ അവകാശ സംരക്ഷണ സമരം പത്തനംതിട്ട ജില്ലാ ട്രഷറിക്ക് മുൻപിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ചെറിയാൻ ചെന്നീർക്കര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 7 വർഷമായി പിണറായി സർക്കാർ സർവ്വീസ് പെൻഷൻകാരോട് കാണിക്കുന്ന അവഗണനയും വഞ്ചനയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെൻഷൻ പരിഷ്കരണ -ഡി.എ.കുടിശിക(11% )കൾ അനുവദിക്കുക ,മെഡിസെപ് അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രഷറികളുടെ മുൻപിൽ പഞ്ചദിന സത്യാഗ്രഹം നടത്തുന്നത്. യോഗത്തിൽ സംസ്ഥാന കൗൺസിലർ പി.എ. മീരാപിള്ള അദ്ധ്യക്ഷത വഹിച്ചു. ഏബ്രഹാം വി.ചാക്കോ, എം.പി.മോഹനൻ, കെ.ജി.റെജി, കെ. ഹാഷിം, പ്രൊഫ.ബാബു വർഗീസ് ,പി.ജോൺ , ഏബ്രഹാം മാത്യൂസ്, അജയൻ പി.വേലായുധൻ, സന്തോഷ് റ്റി .അലക്സാണ്ടർ, മഹമ്മദ് സലിം, റ്റി.എ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























