പരിമിതികളുടെ നടുവിൽ കോന്നി ഭക്ഷ്യ സുരക്ഷ ഓഫീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പരിമിതികളുടെ നടുവിലാണ് കോന്നി ഭക്ഷ്യ സുരക്ഷാ ഓഫീസ്. കോന്നി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഭക്ഷ്യ വിഷബാധ വ്യാപകമാകുന്ന കാലഘട്ടത്തിൽ എന്നാൽ സുരക്ഷാ പരിശോധനകൾക്ക് വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാത്തത് ആണ് ഓഫീസ് പ്രവർത്തനം അവതാളത്തിലാക്കുന്നത്. 2016 ലാണ് കോന്നി ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.

പൊതു ജനങ്ങൾക്ക് സേവനം നൽകുവാൻ ഉള്ള യാതൊരു സംവിധാനങ്ങളും ഇവിടെ ഇല്ല. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ആണ് താലൂക്ക് ആസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസ് പ്രവർത്തിക്കുന്നത്. കോന്നി താലൂക്കിലെ പതിനൊന്നു പഞ്ചായത്തുകൾക്ക് ഒരേ ഒരു ഓഫീസ് മാത്രമാണുള്ളത്. എന്നാൽ അത്യാവശ്യ ഘട്ടത്തിൽ പുറത്തുപോകാൻ വാഹനം പോലും ഈ ഓഫീസിന് ഇല്ല.

പരിശോധനകൾക്ക് ജില്ലാ ഓഫീസിൽ നിന്നും വാഹനം എത്തേണ്ട സ്ഥിതിയാണുള്ളത്. ഓഫീസിൽ ഫീൽഡ് ഓഫീസർ ക്ലർക്ക് ഉണ്ടെങ്കിലും ഇദ്ദേഹത്തിന് ജില്ലാ ചാർജ്ജ് കൂടി ഉള്ളതിനാൽ എപ്പോഴും കോന്നി ഓഫീസിൽ സേവനം അനുഷ്ഠിക്കാൻ സാധിക്കില്ല. നിലവിൽ രണ്ട് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഓവർസിയെർ, ഓഫീസ് അറ്റൻഡർ തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.

രാത്രികാല പരിശോധനകളും ശക്തമല്ല. നിരവധി ഹോട്ടലുകളും മറ്റും പ്രവർത്തിക്കുന്ന കോന്നിയിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് വലിയ പരിമിതിയാണ് സൃഷ്ടിക്കുന്നത്. കോന്നി വലിയ മണ്ഡലം ആയതിനാൽ സീതത്തോടും ഗവിയും ആവണിപ്പാറയുംപോലെ ഉള്ള സ്ഥലങ്ങളിൽ ഓടി എത്തുവാൻ കഴിയാത്തതും അടിക്കടി ഉദ്യോഗസ്ഥർക്ക് നൽകുന്ന സ്ഥലം മാറ്റവും കോന്നി ഭക്ഷ്യ സുരക്ഷാ ഓഫീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...