ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിലേക്ക് മടങ്ങിയെത്തുന്നു ; തിരിച്ചു വരവിന് ഉപാധികളില്ലെന്ന് എ.കെ ആൻ്റണിയെ അറിയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെറിയാൻ ഫിലിപ്പിനെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. തിരുവനന്തപുരത്തുള്ള എ.കെ ആന്റണി  ചെറിയാനുമായി സംസാരിച്ചു. ദില്ലിയിലുള്ള കെ.പി.സി.സി അധ്യക്ഷൻ മടങ്ങിവന്നതിന് ശേഷമാകും തീരുമാനം. ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോൾ തുടങ്ങിയ ചർച്ചകളാണ് അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്നത്. എ.കെ ആന്റണിയുമായി ഫോണിൽ സംസാരിച്ച ചെറിയാൻ ഉപാധികളില്ലാതെ മടങ്ങിവരാൻ തയ്യാറാണെന്നാണ് അറിയിച്ചതായാണ് വിവരം.

ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാൻ ഫിലിപ്പിനെ പോലൊരോൾക്ക് പദവി നൽകണമെന്നാണ് നേതൃത്വത്തിന്റെ താൽപര്യം. അതിലൂടെ ഇപ്പോൾ പാർട്ടി വിട്ട് പോയവർക്ക് സന്ദേശം നൽകാനുമാണ് നീക്കം. എടുത്ത് ചാടി എല്ലൊടുഞ്ഞുവെന്ന് പറഞ്ഞ് ചെറിയാൻ മടങ്ങിവരവ് പരസ്യമാക്കിയതോടെ കോൺഗ്രസിലെ ചർച്ചകൾ ഇനി വേഗത്തിലാകും. ആന്റണി പച്ചക്കൊടി കാണിച്ചതോടെ കെ.പി.സി.സി അധ്യക്ഷൻ തലസ്ഥാനത്തെത്തിയ ഉടൻ ചെറിയാനെ കണ്ടേക്കും. ഉടൻ പ്രഖ്യാപനവും നടത്തും. ചെറിയാന്റെ മടങ്ങിവരവ് വൻ ആഘോഷമാക്കാനാണ് ആലോചന. കെ.പി അനിൽകുമാർ ഉൾപ്പടെയുള്ളവർ പാർട്ടിവിട്ടതിലൂടെ പകച്ച് പോയ നേതൃത്വത്തിനുള്ള പിടിവള്ളിയാകുകയാണ് ചെറിയാന്റെ മടങ്ങിവരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...