പിഞ്ചുമകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ് ; പ്രതിയുടെ മനോനില പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : പിഞ്ചുമകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ മനോനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജയിലധികൃതർക്ക് തലശ്ശേരി എ.സി.ജെ.എം കോടതിയുടെ നിർദേശം. തലശ്ശേരി കുടുംബ കോടതിയിലെ ജീവനക്കാരൻ പാട്യം പത്തായക്കുന്നിലെ കെ.പി ഷിനു എന്ന ഷിജുവിനെ തിങ്കളാഴ്ച ഹാജരാക്കിയപ്പോഴാണ് മജിസ്ട്രേറ്റ് എം.അനിൽ പരിശോധനക്ക് ഉത്തരവിട്ടത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതിയെ തെളിവെടുക്കാൻ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കേസന്വേഷിക്കുന്ന കതിരൂർ സി.ഐ കെ.വി മഹേഷ് നൽകിയ അപേക്ഷയെ തുടർന്ന് ഷിജുവിനെ തിങ്കളാഴ്ച രാവിലെ ജയിലിൽനിന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

കേസ് പരിഗണിച്ചപ്പോൾ താൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പ്രതി മജിസ്ട്രേറ്റ് മുമ്പാകെ ബോധിപ്പിച്ചു. കഴിഞ്ഞ വിദ്യാരംഭ ദിനത്തിൽ വൈകീട്ടാണ് പാത്തിപ്പാലം വാട്ടർ അതോറിറ്റിക്ക് സമീപം പുഴയിൽ ഭാര്യ സോനയെയും ഒന്നര വയസ്സുള്ള മകൾ അൻവിതയെയും ഷിജു തള്ളിയിട്ടത്. മകൾ മുങ്ങിമരിച്ചു. ഭാര്യയെ നാട്ടുകാർ രക്ഷിച്ചു. സംഭവശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ഷിജുവിനെ പിറ്റേ ദിവസം മട്ടന്നൂർ മഹാദേവ ക്ഷേത്രക്കുളത്തിനു സമീപത്തുനിന്നും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഷിജുവിനെ ജോലിയിൽ നിന്നും ജില്ല ജഡ്ജി സസ്പെൻഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...