ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ. കമ്പനിയുടെ 125 സിസി സ്‍കൂട്ടർ ശ്രേണിയിൽ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ആകർഷകമായ ഫിനാൻസ് സ്‍കീമുകളുമാണ് വാഗ്‍ദാനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 2021 ഒക്ടോബർ 31 വരെ നിലവിലുള്ള ഓഫറുകൾ പ്രയോജനപ്പെടുത്താം.

ദീപാവലി ഓഫറിൽ ക്യാഷ് ബാക്ക് ആനുകൂല്യങ്ങൾ 3,000 മുതൽ 4,000 രൂപ വരെയാണ് യമഹ ഒരുക്കിയിരിക്കുന്നത്. നിലവിലെ ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് യമഹയുടെ 125 സിസി സ്‍കൂട്ടർ ശ്രേണിയിൽ മാത്രമാണ്. കമ്പനിയുടെ മോട്ടോർസൈക്കിളുകളിൽ ഈ ഓഫറുകൾ സാധുവല്ല. അടുത്തിടെ പുറത്തിറക്കിയ യമഹ എയറോക്സ് 155 സ്‍കൂട്ടറിലും ഓഫറുകൾ ലഭ്യമാകില്ല. എല്ലാ യമഹ ഡീലർഷിപ്പുകളിലൂടെയും പ്രത്യേക ഓഫറുകൾ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ടെന്നും നിലവിലുള്ള ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അംഗീകൃത യമഹ ഡീലർഷിപ്പുകളില്‍ നിന്ന് ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയെക്കുറിച്ചുള്ള മറ്റൊരു വാർത്ത പരിശോധിച്ചാല്‍ യമഹ ഇന്ത്യ തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള സാങ്കേതിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടായ യമഹ മോട്ടോർ എൻടിടിഎഫ് ട്രെയിനിംഗ് സെന്ററിൽ (വൈഎൻ‌ടിസി) നിന്ന് 27 വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ബിരുദം നേടിയതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. വൈ എന്‍ ടി സി, രാജ്യത്തെ ആദ്യത്തെ ജപ്പാൻ – ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനുഫാക്ചറിംഗ് (ജെ ഐ എം) ആണ്. ജാപ്പനീസ് ശൈലിയിലുള്ള നിർമ്മാണ പ്രവർത്തന രീതികൾ ഉപയോഗിച്ച് ഭാവിയിലെ ഷോപ്പ് ഫ്ലോർ ലീഡർമാരെ പരിശീലിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...