ഡിജിറ്റൽ സേവനവുമായി ചെറുകോൽ ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി : പഞ്ചായത്തിന്റെ ഡിജിറ്റൽ വത്കരണ നയത്തിന്റെ ഭാഗമായി സമ്പർക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ റാന്നി നിയോജക മണ്ഡലത്തിലെ ആദ്യത്തതെ സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി ചെറുകോൽ ഗ്രാമ പഞ്ചായത്ത്. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മേൽപറഞ്ഞ സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്കു ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണം അടയ്ക്കാവുന്നതാണ്. കൂടാതെ ക്യു ആർ  കോഡു മുഖേനയുള്ള പേയ്മെന്റ് സൗകര്യവും ലഭ്യമാണ്.

ചെറുകോൽ ഗ്രാമ പഞ്ചായത്തു കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ ആർ സന്തോഷ്‌ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ ഇങ്ങനെയുള്ള സമ്പർക്ക രഹിത സേവനങ്ങൾ ജനങ്ങൾക്കു പ്രയോജനപ്രദമായ ഒരു സൗകര്യം ആയിരിക്കുമെന്നു പ്രസിഡന്റ് ഉദ്‌ഘാടന വേളയിൽ പരാമർശിച്ചു. പഞ്ചായത്തിലടയ്‌ക്കേണ്ട നികുതികൾ ഉൾപ്പടെ എല്ലാ പണമിടപാടുകളും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായി പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ്‌ അഭ്യർത്ഥിച്ചു.

പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീ. ഗോപകുമാർ,ശ്രീ. രാധാകൃഷ്ണപിള്ള ശ്രീമതി അമ്പിളി വാസുകുട്ടൻ, ശ്രീമതി സുമ സി ഹരിദാസ്, ശ്രീ. ജോമോൻ ജോസ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ആർ. ശ്രീലേഖ , സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റാന്നി ക്ലസ്റ്റർ മേധാവി ശ്രീ ജിൻസ് ജോസ്, മന്ദിരം ശാഖ മാനേജർ ശ്രീകാന്ത് കെ വിജയ് ബാങ്കിന്റെ റീജിയണൽ ഓഫീസ് ഉദ്യോഗസ്ഥനായ ശ്രീ സജിത് എസ് പിള്ള എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...