കോന്നിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോന്നിയിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗത്തെ സാമൂഹിക വിരുദ്ധർ വെട്ടി പരിക്കേൽപിച്ചു. സിപിഐ എം കോന്നിതാഴം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ ചെറിയാൻ ഷാജി (45) യ്ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. സാമൂഹിക വിരുദ്ധൻമാർ മദ്യപിച്ച് പ്രദേശവാസികളുടെ സമാധാനം കളഞ്ഞപ്പോൾ നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇവരെ ചോദ്യം ചെയ്യുന്നതിനിടെ വെട്ടുകത്തി ഉപയോഗിച്ച് ഷാജിയെ പ്രതികൾ വെട്ടുകയായിരുന്നു.

കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോൺസൺ ചെറിയാനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജോൺസനെ വെട്ടിയതിൽ പ്രതിഷേധിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് ഗോപിനാഥൻ, ജിജോ മോഡി, ആർ ഗോവിന്ദ്, ലോക്കൽ സെക്രട്ടറി കെ കെ വിജയൻ ,ഡി വൈ എഫ് ഐ മേഖല പ്രസിഡൻ്റ് വിപിൻ വേണു എന്നിവർ സംസാരിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...