റിമാന്റിലായ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ ഷാഫി പറമ്പില്‍ ജയിലിലെത്തി സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധമായെത്തി റിമാന്റിലായ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎ‍ല്‍എ ജയിലില്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്‌ച്ച രാവിലെ 11:45 നാണ് ഷാഫി പറമ്പില്‍, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെ രാഹുല്‍, കെ കമല്‍ജിത്ത്, സന്ദീപ് പാണപ്പുഴഎന്നിവര്‍ കണ്ണൂര്‍ സബ് ജയിലിലെത്തിയത്.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാന്‍, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ജില്ലാ സെക്രട്ടറി പ്രനില്‍ മതുക്കോത്ത്, യഹിയ പള്ളിപ്പറമ്പ് എന്നിവരെയാണ് വ്യാഴാഴ്‌ച്ച ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. മേയര്‍ ടി.ഒ.മോഹനന്‍, മുസ് ലിം ലീഗ് നേതാവ് എംപി. മുഹമ്മദലി എന്നിവരും ഇന്നു രാവിലെ ജയിലിലെത്തി യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ സന്ദര്‍ശിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സബ് ജയില്‍ പരിസരത്ത് ശക്തമായ പോലീസ് സന്നാഹമാണ് നേതാക്കളുടെ സന്ദര്‍ശന സമയത്തുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ബലാത്സംഗക്കേസ് ; അതിജീവിത മജിസ്‌ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകി

0
പൊന്നാനി : മുൻ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന...

മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന

0
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന....

ആരെയും കൊല്ലാൻ ആഗ്രഹമില്ല ; ഇറാനുമായി കരാറിലെത്താനാണ് ശ്രമിക്കുന്നത് : ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര ധാരണയിലെത്താനാണ് താൻ മുൻഗണന...

370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; ജമ്മു-കശ്മീരിൽ പ്രതിഷേധമാർച്ചും ആഘോഷവും

0
ശ്രീനഗർ : ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം...