ചെയര്‍മാനായി ബാബു ജോസഫും കെ.ജെ ദേവസ്യയും ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ്(കോട്ടയം) ചെയര്‍മാനായി ബാബു ജോസഫും കേരള സിറാമിക്‌സ് ലിമിറ്റഡ് (കുണ്ടറ) ചെയര്‍മാനായി കെ.ജെ ദേവസ്യയും ചുമതലയേറ്റു. കേരളാകോണ്‍ഗ്രസ് (എം) ഉന്നതാധികാര സമതി അംഗവും എറണാകുളം ജില്ല പ്രസിഡന്റുമായ ബാബു ജോസഫ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 2011 – 2015  കാലഘട്ടത്തില്‍ ബാബു ജോസഫ് കേരള സംസ്ഥാന ലോട്ടറി വെല്‍ഫേര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന സമയത്താണ് കാരുണ്യ പദ്ധതി സംസ്ഥാനത്തു നടപ്പാക്കിയത്. 1991 -ലെ പ്രഥമ ജില്ല കൗണ്‍സിലര്‍ ബാബു ജോസഫ് ജില്ല പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍, ആസൂത്രണ സമിതി അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ്സ് (എം) വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പറുമാണ് കെ.ജെ ദേവസ്യ. 1980 മുതല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി, പാര്‍ട്ടി സംസ്ഥാന കമ്മറ്റി മെമ്പര്‍, അമ്പലവയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, വയനാട് കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍, വയനാട് ജില്ലാ വികസന സമിതി അംഗം, സംസ്ഥാന സെയ്ല്‍സ് ടാക്‌സ് ഉപദേശകസമിതി അംഗം, ബാംബു കോര്‍പ്പറേഷന്‍ ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് മെമ്പര്‍, വയനാട് ജില്ലാ ബാങ്ക് ഡയറക്ടര്‍, വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍, മിനിമം വേജസ് അഡൈ്വസറി കമ്മിറ്റിയംഗം എന്നീ നിലകളിലും കെ.ജെ ദേവസ്യ പ്രവര്‍ത്തിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...