കൊച്ചി : ഐസലേഷന്‍ കഴിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം വീണ്ടും ഊര്‍ജിതമാക്കുമെന്ന് ഇടുക്കി ചെറുതോണിയിലെ കോൺഗ്രസ് നേതാവ് ഉസ്മാന്‍ . രോഗം ഭേദമായി ഇന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി. മുഖ്യമന്ത്രിയുടെ വിമര്‍ശനം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും തനിക്കാരോടും പരിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ഉസ്മാൻ. രോഗമുണ്ടെന്നറിയാതെയാണ് യാത്ര ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ മാസം 26നു ആയിരുന്നു. എന്നാൽ ഇതിനോടകം വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ഉൾപ്പടെ ആയിരത്തോളം ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. നാലാം സ്രവ പരിശോധനാ ഫലവും നെഗറ്റിവ് ആയതോടെയാണ് ഇന്ന് ആശുപത്രി വിടാനായത്. മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പിൽ നിന്നു ലഭിച്ചതെന്നു ഉസ്മാൻ മാധ്യമങ്ങളോടു പറഞ്ഞു.
ഇയാളുമായി പ്രാഥമിക സമ്പർക്കപട്ടികയിലുള്ള രണ്ട് പേർക്കും അവരുടെ നാല് കുടുംബാംഗങ്ങളിലേക്കും രോഗം പടർന്നിരുന്നു. എന്നാൽ ഇദ്ദേഹത്തിന് രോഗം എവിടെനിന്നാണ് പകർന്നതെന്നു ഇതുവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.