അപരിചിതയായ യുവതിക്ക് സ്വന്തം വൃക്ക സമ്മാനിച്ച് വെൽഡിങ് തൊഴിലാളി മാതൃകയായി

For full experience, Download our mobile application:
Get it on Google Play

ചെറുതുരുത്തി : വിധിയുടെ വിളയാട്ടം ജീവിത സ്വപ്നങ്ങളത്രയും തകർത്തെറിഞ്ഞ അപരിചിതയായ യുവതിക്ക് സ്വന്തം വൃക്ക സമ്മാനിച്ച് വെൽഡിങ് തൊഴിലാളിയുടെ മാതൃക. ചെറുതുരുത്തി നെടുമ്പുര സ്വദേശി കുളഞ്ചേരി മണികണ്ഠനാണ് (45) പാലക്കാട് ജില്ലയിലെ കാവഞ്ചേരി പഞ്ചായത്തിൽ കഴഞ്ഞി സൗത്ത് അയ്യൻപുളി വീട്ടിൽ മധുവിെൻറ ഭാര്യ സൗമ്യക്ക് (22) വൃക്ക പകുത്ത്നൽകുന്നത്. സൗമ്യയുടെ ജീവിത കഥ ആരുടെയും കണ്ണ് നിറക്കുന്നതാണ്. ചെറു പ്രായത്തിൽ തന്നെ അനുഭവിച്ചു തീർക്കാത്ത ദുരിതങ്ങളില്ല. ഭർത്താവ് മധു വൃക്ക രോഗിയാണ്.

പിതാവിന് കടുത്ത പ്രമേഹം. മാതാവ് അർബുദം ബാധിച്ച് മരിച്ചു. നാലു വയസ്സുകാരിയുടെ മാതാവുകൂടിയാണ് സൗമ്യ. ജീവിത പ്രയാസങ്ങളിലൂടെയുള്ള യാത്രക്കിടയിലാണ് സൗമ്യയെ സങ്കടക്കടലിലേക്ക് തള്ളിയിട്ട് വൃക്ക തകരാറിലായത്.മാറ്റിവെക്കുക മാത്രമാണ് ഏക വഴിയെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതോടെ ജീവിതം വഴിമുട്ടി.വൃക്ക ലഭിക്കലും മാറ്റിവെക്കാനുള്ള പണവും പ്രതിസന്ധിയായി. ഇതിനിടയിലാണ് പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബ്ൾ ട്രസ്റ്റ് സൗമ്യയുടെ കദനകഥ അറിയുന്നത്.

ഇവർ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വൃക്കക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. ഇങ്ങനെയാണ് സൗമ്യയുടെ ദയനീയത മണികണ്ഠൻ അറിയുന്നത്. പിന്നീടൊന്നും ചിന്തിച്ചില്ല. വീട്ടുകാരുമായി സംസാരിച്ച് സൗമ്യയെ സ്വന്തം സഹോദരിയായി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ പ്രീതയും മക്കളായ മിഥുൻരാജ്, ശ്രീരാജ് എന്നിവരും പരിപൂർണ പിന്തുണ നൽകിയതോടെ വൃക്ക പകുത്തു നൽകാൻ തീരുമാനമായി. പരിശോധനകളിൽ വൃക്ക സൗമ്യക്ക് ചേരുന്നതാണെന്ന് കണ്ടെത്തി. അടുത്ത ദിവസം ശസ്ത്രക്രിയ നടക്കും. നന്മയുടെ വടവൃക്ഷമായി മാറിയ മണികണ്ഠനെ ദയ ചാരിറ്റബ്ൾ ട്രസ്റ്റ് അനുമോദിച്ചു. സൗമ്യയുടെ ചികിത്സക്കുള്ള പണം ട്രസ്റ്റ് കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...