രാഹുൽ ഗാന്ധി പാർട്ട്ടൈം രാഷ്ട്രീയക്കാരനെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി പാർട്ട്ടൈം രാഷ്ട്രീയക്കാരനാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരനല്ല രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.ഇത് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല. കോൺഗ്രസ് എം.പിക്ക് ചരിത്രവും ഭാവിയും അറിയില്ല. ഇന്ത്യ ആഗോള ശക്തിയായി ഉയർന്ന് വരികയാണ്. അതിൽ എല്ലാ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ടെന്നും ജോഷി പറഞ്ഞു.

ചൈനക്കെതിരായ ഇന്ത്യയുടെ നിലപാടിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 56 ഇഞ്ച് ചൈനയെ ഭയപ്പെടുകയാണെന്നായിരുന്നു രാഹുലിന്‍റെ വിമർശനം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് രാഹുൽ വിമർശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയുടെ മറുപടിയെത്തിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടല തൊണ്ടയില്‍ കുരുങ്ങി ; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

0
മലപ്പുറം : കൊണ്ടോട്ടിയില്‍ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം....

മുടങ്ങിയ യൂസർഫീ ചോദിച്ചു ; ഹരിതകർമ സേനാംഗങ്ങളെ മർദ്ദിച്ച് യുവാവ്

0
കൊച്ചി : ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : തുടരന്വേഷണം നടത്താൻ എസ്ഐടി ; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട്...

0
തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും....

ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി

0
തിരുവനന്തപുരം: ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി. നിലവിലെ...