ചെറുവണ്ണൂർ കാർ തീപിടുത്തം : രജിൻലാലിന്റെ സംസ്കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രജിൻലാലിന്റെ സംസ്കാരം ഇന്ന് നടക്കും. 60 ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് രജിൻലാൽ മരണപ്പെട്ടത്. അപകടം നടന്ന സമയത്ത് തന്നെ രജിൻലാലിന്റെ ഭാര്യയും ആറുമാസം ഗർഭിണിയുമായ സോന സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടിരുന്നു.കഴിഞ്ഞ 15-ാം തീയതി രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്.

ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് വെച്ചാണ് കാറിന് തീപിടിച്ചത്. മരണത്തിന് മുൻപ് രജിൻലാലിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. കാറിൽ പെട്രോളിന്റെ രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നുവെന്നും പുറകിലെ സീറ്റിൽ നിന്നാണ് പെട്ടെന്ന് തീ ആളിപ്പടർന്നതെന്നുമാണ് രജിൻലാൽ നൽകിയ മൊഴി. കാറിന്റെ മുൻഭാഗത്ത് തീ പടരാതിരുന്നതും ഉൾഭാഗം പൂർണ്ണമായും കത്തിയതും പോലീസിൽ വലിയ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗർഭിണിയായ സോന ഒരു പെട്രോൾ പമ്പിൽ നിന്ന് ക്യാനിൽ പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കാറിനുള്ളിൽ നിന്ന് ഈ ക്യാനിന്റെ അടപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോന സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...