വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർക്കലയിൽ കൗൺസിലിംഗിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈക്കോളജിസ്റ്റ് പിടിയിലായി. കൊല്ലം മയ്യനാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സന്തോഷ് കുമാർ ആണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല പുത്തഞ്ചിറയിൽ ഒരു സ്വകാര്യ കൗൺസിലിംഗ് സെന്റർ നടത്തിവരികയായിരുന്നു ഇയാൾ. അമ്മയോടൊപ്പം കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയെ, അമ്മയെ പുറത്തുനിർത്തി കൗൺസിലിംഗ് എന്ന വ്യാജേന മുറിക്കുള്ളിൽ പ്രവേശിപ്പിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

പീഡനവിവരത്തെത്തുടർന്ന് കുട്ടിയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ മറ്റൊരു കൗൺസിലറെ സമീപിച്ചപ്പോഴാണ് ക്രൂരമായ ഈ വിവരം പുറംലോകമറിയുന്നത്. തുടർന്ന് വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിന് ശേഷം കുറച്ചുനാളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...