ഒന്നാമത് ചെറിയനാട് കിഴക്ക് ശ്രീനാരായണ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയനില്‍പ്പെട്ട 3469-ാം നമ്പര്‍ ചെറിയനാട് കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും. ഇന്നലെ രാവിലെ 10.00 ന് കണ്‍വന്‍ഷന്‍ നഗറില്‍ വെച്ച് ശ്രീനാരായണഗുരുദേവന്റെ അനന്തരഗാമിയായി ഗുരു നിര്‍ദ്ദേശിച്ച ദിവ്യശ്രീബോധാനന്ദസ്വാമികളുടെ 95-ാമത് സമാധിദിനാചരണം വൈദികയോഗം ചെങ്ങന്നൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. വൈദികയോഗം യൂണിയന്‍ പ്രസിഡന്റ് സൈജു പി.സോമന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. കോടുകുളഞ്ഞി വിശ്വധര്‍മ്മമഠം മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി.

മണികഠ്ണ സരസ്വതി സ്വാമികള്‍, രഞ്ജുഅനന്തഭദ്രത്ത് തന്ത്രി, ജയദേവന്‍ തന്ത്രി, വൈദികയോഗം വൈസ് പ്രസിഡന്റ് സജിത്ത് ശാന്തി, ജോ. സെക്രട്ടറി സതീഷ് ബാബു, ശാഖാ പ്രസിഡന്റ് അജികുമാര്‍, വൈസ്പ്രസിഡന്റ് ദിവ്യസജീവ്, ശാഖാ സെക്രട്ടറി സുമ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.  ഇന്നലെ വിശ്വഗുരു ഗുരുദേവ തൃപ്പാദങ്ങള്‍ എന്ന വിഷയത്തില്‍ ആത്മീയ പ്രഭാഷകന്‍ ഡോ.എം.എം.ബഷീര്‍ പ്രഭാഷണം നടത്തി. സമാപനദിവസമായ നാളെ വൈകീട്ട് 6.30 ന് കുടുംബം ആധുനികത ആദ്ധ്യാത്മീകത എന്ന വിഷയത്തില്‍ ഗവ.ഓഫ്.കേരള മോട്ടിവേഷന്‍ സ്പീക്കര്‍, എച്ച്.ആര്‍.ട്രെയിനര്‍ വി.രമേശ്കുമാര്‍ പ്രഭാഷണം നടത്തും. രാവിലെ മുതല്‍ ഗുരുക്ഷേത്രത്തില്‍ വിശ്വശാന്തി ഹവനം, ശാരദപൂജ, ഗുരുപുഷ്പാഞ്ജലി അന്നദാനം എന്നിവ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...