കർണാടകയിലെ ചിത്രദുർ​ഗ കൊലപാതകത്തിൽ പ്രതി ചേതൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിലെ ചിത്രദുർ​ഗ കൊലപാതകത്തിൽ പ്രതി ചേതൻ പിടിയിൽ. ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രൊളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്.  ഗംഗാവതിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് ചേതൻ. പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷത്തിലേറെയായി ഇയാള്‍ പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ നിര്‍ബന്ധിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 14നാണ് ഹോസ്റ്റലിൽ നിന്നും പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇയാള്‍ ഹോസ്റ്റലിലെത്തി പെണ്‍കുട്ടിയെ ഗോണൂര്‍ എന്ന സ്ഥലത്ത് എത്തിക്കുകയുമായിരുന്നു.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സ്വന്തം ബൈക്കിലുണ്ടായിരുന്ന പെട്രോള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കത്തിച്ചത്. പെണ്‍കുട്ടിയുടെ ചെരിപ്പ് ഉള്‍പ്പെടെ അവിടെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് പോലീസ് ഇപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം എവിടെ നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്ന വിവരം പോലീസ് വ്യക്തമാക്കിയിട്ടില്ല. ദേശീയപാതയോരത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തി, നഗ്നമായ നിലയിലായിരുന്നു മൃതദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...