നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല – വാര്‍ത്തകള്‍ അടിസ്ഥാനരഹിതം : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നും മത്സരിക്കാൻ
താന്‍ തയ്യാറെടുക്കുന്നതായി ചില മാധ്യമങ്ങളിൽ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. പാർട്ടിയും ജനങ്ങളും ചുമതലപ്പെടുത്തിയിരിക്കുന്നത് അഞ്ച് വർഷം പത്തനംതിട്ട ലോക്സഭയെ പ്രതിനിധീകരിക്കുന്നതിനാണ്. അത് സത്യസന്ധമായും ആത്മാർത്ഥതതയോടെയും കാര്യക്ഷമമായും നിർവഹിക്കുക എന്നതിൽ മാത്രമാണ് തന്റെ പൂർണമായ ശ്രദ്ധയെന്നും മറ്റൊരു അജണ്ടയും തന്റെ മുമ്പിലില്ലെന്നും ആന്റോ ആന്റണി വ്യക്തമാക്കി. തന്റെ ഫെയ്സ് ബുക്കിലൂടെയാണ് എം.പി ഇക്കാര്യം പറഞ്ഞത്. ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

” ഞാൻ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നും മത്സരിക്കാൻ
തയ്യാറെടുക്കുന്നതായി ചില മാധ്യമങ്ങളിൽ വാർത്ത വരുന്നതായി അറിഞ്ഞു. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാർത്ത അവർ സംപ്രേക്ഷണം ചെയ്യുന്നത് എന്നത് എനിക്ക് അജ്ഞാതമാണ്. എന്റെ പാർട്ടിയും ജനങ്ങളും എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അഞ്ച് വർഷം പത്തനംതിട്ട ലോക്സഭയെ പ്രതിനിധീകരിക്കുന്നതിനാണ്. അത് സത്യസന്ധമായും ആത്മാർത്ഥതതയോടെയും കാര്യക്ഷമമായും നിർവഹിക്കുക എന്നതിൽ മാത്രമാണ് എന്റെ പൂർണമായ ശ്രദ്ധ. മറ്റൊരു അജണ്ടയും എന്റെ മുന്നിലില്ല എന്ന് വ്യക്തമാക്കട്ടെ.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയത്തിന് വേണ്ടി പരമാവധി പരിശ്രമിക്കുക എന്നത് എന്റെ ദൗത്യമാണ്. ആ പ്രവർത്തനം ഏതെങ്കിലും ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിന്നു കൊണ്ടാവില്ല. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഏഴു നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫിന്റെ വിജയം ഉറപ്പുവരുത്തുന്നതിനായിരിക്കും എന്റെ ശ്രമം. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ചിന്തയോ ആഗ്രഹമോ എന്റെ മുന്നിലില്ല. ഇത്തരം അടിസ്ഥാന രഹിതമായ വാർത്ത സംപ്രേക്ഷണം ചെയ്യുന്നതിന് മുൻപ് എന്നോട് അഭിപ്രായം ആരായുക എന്ന അടിസ്ഥാന മാധ്യമ ധർമ്മം പുലർത്താൻ മാധ്യമ സുഹൃത്തുക്കൾ തയാറായില്ല എന്നത് തികച്ചും നിർഭാഗ്യകരമാണ്.”

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...