കൊച്ചി: മന്ത്രിമാര്‍ 30 ദിവസം ജയിലില്‍ കിടന്നാല്‍ അവരെ പുറത്താക്കാനുള്ള ബില്ല് അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. ബില്ലിന്റെ പൂര്‍ണ്ണരൂപം കണ്ടില്ലെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ബില്ലാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ കസ്റ്റഡിയില്‍ ഉണ്ടെങ്കില്‍ 30 ദിവസം കഴിഞ്ഞാല്‍ രാജിവെക്കണം എന്നുള്ളതാണ് ബില്ല്. അധികാര സംവിധാനങ്ങള്‍ക്ക് കസ്റ്റഡി നീട്ടുക എന്നുള്ള സൗകര്യം നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ബില്ലുകളെ സംബന്ധിച്ച് സംശയത്തോടെ നോക്കി കാണാനേ കഴിയുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയം ക്രിമിനല്‍ വല്‍ക്കരണത്തില്‍ നിന്ന് മുക്തമാകണം എന്ന നിലപാടിനോട് എല്ലാവര്‍ക്കും നല്ല യോജിപ്പാണ് ഉള്ളത്. എന്നാല്‍ അതിന്റെ മറവില്‍ തങ്ങളുടെ ചില താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ എന്നും നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണസംവിധാനങ്ങള്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു. ഗൗരവതരമായി പ്രശ്‌നത്തെ കാണേണ്ടതുണ്ട്. അമിതാധികാരം ഇഡിക്ക് നല്‍കുന്ന നിയമത്തിലെ ചില ഭാഗങ്ങള്‍ സുപ്രീംകോടതി തന്നെ ശരിവെച്ച നടപടികള്‍ റിവ്യൂ ചെയ്യാന്‍ വിധേയമായി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























