ചെത്തോങ്കര വലിയതോടിന്റെ വീതികൂട്ടുന്ന പണി പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെത്തോങ്കര വലിയതോടിന്റെ വീതികൂട്ടുന്ന പണി പുനരാരംഭിച്ചു. കാലവര്‍ഷം കനക്കുകയും തോട്ടില്‍ വെള്ളം ക്രമാതീതമായി ഉയരുകയും ചെയ്തോടെ നിര്‍ത്തിവെച്ച ജോലികളാണ് ആരംഭിച്ചത്. വലിയ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മണ്ണുനീക്കുന്നത്. പുനലൂർ – മൂവാറ്റുപുഴ പാതയിൽ തോടിന്‍റെ മറുകരയിലെ മണ്ണു നീക്കുന്ന പണികളാണ്നടക്കുന്നത്. തോടിന്റെ മറുകരയുടെ വശത്തുനിന്ന് മണ്ണുവാരി ടിപ്പര്‍ ലോറിയില്‍ നീക്കം ചെയ്യുന്നുമുണ്ട്. ചെത്തോങ്കര മുതൽ എസ്.സിപടി വരെയാണ് തോടിന്റെ വീതി കൂട്ടുന്നത് .

എസ്.സിപടിയിൽ നിന്നാണ് ഇന്നലെ രാവിലെ പണി പുനരാരംഭിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വീതി കൂട്ടിയപ്പോൾ വലിയതോട്ടിലേക്കിറക്കിയാണ് റോഡിന്‍റെ സംരക്ഷണ ഭിത്തി നിർമിച്ചത്. ഇതോടെ തോടിന്റെ വീതി കുറഞ്ഞിരുന്നു. തോടിന്റെ വീതി കൂട്ടുന്നതിന് മറുകരയിൽ കെഎസ്ടിപി സ്ഥലം വിലയ്ക്കെടുത്തിരുന്നു. എന്നാൽ പണി നടത്തുന്നതിനുള്ള തുക എസ്റ്റിമേറ്റില്‍ ഉൾപ്പെടുത്തിയിരുന്നില്ല. ഇതു വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.

300 കോടി രൂപ ചെലവഴിച്ചു റോഡ് വികസിപ്പിക്കുമ്പോഴാണ് ഈ സ്ഥിതി നേരിട്ടത്. താലൂക്ക് വികസന സമിതിയില്‍ പ്രശ്നം പരാതിയായി വരികയും സമതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പിന്നീട് എസ്റ്റിമേറ്റ് തയാറാക്കി കെഎസ്ടിപി 4.5 കോടി രൂപ അനുവദിച്ചു. തോടിന്റെ വീതി കൂട്ടുന്നതിനു പുറമേ വശം കെട്ടി ബലപ്പെടുത്താനുമുള്ള തുകയാണ് അനുവദിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...