റാന്നി: ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമതി പിരിച്ചു വിട്ട തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഭരണസമിതി വീണ്ടും ചുമതല എടുക്കാത്തത് എന്തെന്ന് ചോദ്യവുമായി സഹകാരികള്‍ രംഗത്ത്. സഹകാരികളെയും നിക്ഷേപകരെയും ഇതിന്‍റെ കാരണമറിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ചേത്തയ്ക്കൽ സഹകരണ ബാങ്ക് ഭരണ സമിതി വഞ്ചനാപരമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. കോടതിയിലായ കേസില്‍ ഒന്നാം പ്രതിയായ ഭരണ സമിതി ചുമതല ഏറ്റെടുത്താൽ അറസ്റ്റ് ഉണ്ടാകുമെന്നുള്ള ഭയമാണ് അവരെ തിരികെ ചുമതല എടുക്കുന്നതിൽ നിന്നും പിന്നോട്ടു വലിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
സ്റ്റേ ലഭിച്ചത് കൊണ്ട് അഴിമതി ഇല്ലാതാവുന്നില്ല. അഴിമതിയും അറസ്റ്റും സഹകാരികളില്‍ നിന്നും മറയ്ക്കാനാണ് വിഷയം ഉദ്യോഗസ്ഥരുടെമേലും മറ്റു പാർട്ടിക്കാരുടെ തലയിലും കെട്ടിവെച്ചു കോൺഗ്രസ് രക്ഷപെടുവാൻ ശ്രമം നടത്തുന്നതെന്നും ആരോപണമുണ്ട്. കേസിൽ പ്രതിയായ ജീവനക്കാരിയെ വൻ തുക കോഴ മേടിച്ചാണ് നിയമിച്ചതെന്ന് ഇവര്‍ പറയുന്നു. ഇത് സംബന്ധിച്ച് അന്നത്തെ ഭരണ സമിതി അംഗങ്ങൾക്ക് എതിരെ വിജിലൻസ് അന്വേഷണം നടത്തണം. ഭരണസമിതി അംഗങ്ങൾ ആ സമയത്തു ബാങ്കിൽ നടത്തിയ ലോൺ അടക്കമുള്ള ഇടപാടുകൾ പരിശോധിച്ചാൽ അഴിമതിയെ പറ്റി മനസിലാക്കാൻ സാധിക്കും.
ചില ഭരണസമിതി അംഗങ്ങള്‍ തുക വീതിച്ചു എടുത്തതായും പറയുന്നുണ്ട്. സഹകരണ ഉദ്യോഗസ്ഥർ പരിശോധനയില്‍ കണ്ടെത്തിയത് ഒരു കോടി എഴുപത് ലക്ഷത്തിന്റെ അഴിമതിയാണ്. അതിന്‍റെ ഭാഗമായിട്ടാണ് ബാങ്ക് സെക്രട്ടറിയും ജീവനക്കാരനും മുന്‍ ജീവനക്കാരിയും അറസ്റ്റിലായത്. അത് പൊതുജനത്തില്‍ നിന്നും മറയ്ക്കാനാണ് സഹകരണ ഉദ്യോഗസ്ഥർക്ക് നേരെ ഇത്തരം വ്യാജ ആരോപണങ്ങളുമായി കോൺഗ്രസ് പാർട്ടിയും ഭരണ സമിതിയും രംഗത്തുവരുന്നതെന്നും ഇവര്‍ പറയുന്നു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































