ഫോൺ കണ്ടെത്താൻ ഡാമിലെ വെള്ളം വറ്റിച്ച സംഭവം ; സസ്പെന്‍ഷന് പിന്നാലെ ഉദ്യോഗസ്ഥന് 53,000 രൂപ പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

റായ്പൂർ: അണക്കെട്ടിൽ വീണ മൊബൈൽ ഫോൺ കണ്ടെത്താൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന് പിഴ ചുമത്തി ജലവിഭവ വകുപ്പ്. 53,092 രൂപ പിഴയായി അടക്കാൻ ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ഫുഡ് ഇൻസ്പെക്ടറായ രാജേഷ് വിശ്വാസിനാണ് പിഴ ഈടാക്കിയത്. ജഗദൽപൂർ ഡിവിഷണൽ ഓഫീസിൽ 10 ദിവസത്തിനകം പിഴ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോയ്‌ലിബെഡ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥനായ രാജേഷിന്റെ 96,000 രൂപ വിലയുള്ള ഫോണാണ് സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ ഡാമിൽ വീണത്.

നാട്ടുകാർ വെള്ളത്തിൽ മുങ്ങിത്തപ്പിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മോട്ടോർ പമ്പുകൾ കൊണ്ടുവന്ന് അണക്കെട്ടിലെ വെള്ളം പുറത്തേക്ക് അടിക്കാനായി രാജേഷ് നിർദേശം നൽകി. മൂന്ന് ദിവസമെടുത്താണ് വെള്ളം പൂർണമായി അടിച്ചൊഴിവാക്കിയത്. തുടർന്ന് ജലഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇത് തടഞ്ഞത്. നഷ്ടപ്പെട്ട ഫോൺ കണ്ടെത്തിയെങ്കിലും ഉപയോഗ ശൂന്യമായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥനെ കാങ്കർ ജില്ലാ കലക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു.

1500 ഏക്കറോളം കൃഷി ഭൂമിയിൽ ജലസേചനത്തിന് ഉപയോഗിക്കേണ്ട വെള്ളമാണ് ഉദ്യോഗസ്ഥൻ വെറുതെ അടിച്ചുകളഞ്ഞത്. അതേസമയം, താൻ മുതിർന്ന ഉദ്യോഗസ്ഥന്റെ അനുമതിയോടെയാണ് വെള്ളം വറ്റിച്ചതെന്നും അത് ഉപയോഗശൂന്യമായ വെള്ളമായിരുന്നെന്നുമായിരുന്നു സംഭവത്തിൽ ഇയാളുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...