കണ്ണൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരന് സഹപ്രവർത്തകരുടെ മർദനത്തിൽ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് (കണ്ണൂർ): കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ്(42), കൊല്ലം മയ്യനാട് ധവളക്കുഴിയിലെ എസ്.സുനിൽകുമാർ (50) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി മയ്യിൽ സെക്‌ഷനിലെ കരാർ ജീവനക്കാരാണ് ഇവർ.

പറശ്ശിനിക്കടവിനു സമീപത്തെ കണ്ണപ്പിലാവ് കോൾത്തുരുത്തിയിൽ ഇവർ താമസിക്കുന്ന വീടിനു സമീപമാണു ചൊവ്വാഴ്ച പുലർച്ചെ ബിജുവിനെ വീണ നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽനിന്നു വീണെന്നാണു കൂടെയുണ്ടായിരുന്നവർ പറഞ്ഞത്. ഉടൻ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ, തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നും ഇതു വീഴ്ചയിൽ സംഭവിച്ചതല്ലെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കു മർദനമേറ്റെന്നും കണ്ടെത്തി. തുടർന്ന് ബിജുവിന്റെ കൂടെ താമസിച്ച 3 സഹപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. രാത്രി താമസസ്ഥലത്ത് ഇവർ മദ്യപിക്കുന്നതിനിടെ ബിജുവുമായി തർക്കം ഉണ്ടാകുകയും നവാസും സുനിലും ചേർന്നു ബിജുവിനെ മർദിക്കുകയുമായിരുന്നത്രേ. പരുക്കേറ്റു താഴെ വീണ ബിജുവിനെ ഏറെനേരം ശ്രദ്ധിച്ചില്ല. തുടർന്നു രക്തം വാർന്നാണു മരണം സംഭവിച്ചത്. ബിജുവിന്റെ ഭാര്യ: ബിന്ദു. മക്കൾ: ജൂവൽ മരിയ, ജുവാൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

ടോൾസ്റ്റോയിയെ സ്വാധീനിച്ച തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ പുടിന് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് തമിഴിലെ പ്രാചീന...

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...