ഛൗള കൂട്ട ബലാത്സംഗ കേസ് : സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഛൗള ബലാത്സംഗ-കൊലപാതകക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രസർക്കാർ. സുപ്രീം കോടതി വധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2022 നവംബർ ഏഴിന് ബലാത്സംഗ കേസിലെ പ്രതികളെ സുപ്രീം കോടതി വെറുതെവിട്ടിരുന്നു.

2014ൽ ഒരു വിചാരണ കോടതി മൂന്ന് പേർക്കും വധശിക്ഷ വിധിച്ചു. കേസിനെ ‘അപൂർവങ്ങളിൽ അപൂർവ്വം’ എന്ന് വിശേഷിപ്പിച്ചാണ് വധശിക്ഷ വിധിച്ചത്. പിന്നാലെ പ്രതികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുറ്റാരോപിതർക്ക് ന്യായമായ വിചാരണ നടത്താനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പ്രതികളെ വെറുതെവിടുകയും ചെയ്തു.

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തിന് ശേഷം വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയിരുന്നു. സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതിനെ തുടർന്ന്, മൂന്ന് പ്രതികളിൽ രണ്ടുപേരെ രോഹിണി ജയിലിൽ നിന്ന് അടുത്തിടെയാണ് മോചിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...