പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം : ചവറ ജയകുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളത്തിൽ ഇന്ന് വ്യാപകമായി നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ സിവിൽ സർവീസിനെ തകർക്കുമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. സെറ്റോ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

പിൻവാതിൽ നിയമനങ്ങൾ മൂന്നുലക്ഷം കടന്നു കഴിഞ്ഞു. സ്പാർക്കിലൂടെ ശമ്പളം വാങ്ങുന്ന താൽക്കാലിക നിയമനക്കാരുടെ എണ്ണവും രണ്ടു ലക്ഷത്തിലധികം ആണ്. 30 ലക്ഷത്തോളം യുവാക്കൾ നിയമനത്തിനുള്ള ഊഴം കാത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പടിവാതിൽക്കൽ മുട്ടിലിഴയുമ്പോഴാണ് സർക്കാരിന്റെ ജന വിരുദ്ധമായ ഈ നടപടി. കുടുംബശ്രീയുടെ മറ പിടിച്ചാണ് ഈ നിയമനങ്ങൾ നടത്തുന്നത്. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുവാൻ എന്ത് മാനദണ്ഡമാണ് ഇവർ സ്വീകരിക്കുന്നതെന്ന് പൊതുസമൂഹത്തിനു മുന്നിൽ തുറന്നു പറയുവാൻ ഇവർക്ക് ബാധ്യതയുണ്ട്. പി എസ് സി നിയമനങ്ങളിലും ഇതേ നയം തന്നെയാണ് സർക്കാരിനുള്ളത്.

അർദ്ധരാത്രി വേക്കൻസി റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു വർഷമായി കുടിശ്ശികയാണ്. ലീവ് സറണ്ടർ ആനുകൂല്യം ലഭിച്ചിട്ട് മൂന്ന് വർഷമായി മെഡിസെപ്പിൽ ആവശ്യത്തിന് ആശുപത്രികളും ചികിത്സയും ഇല്ല എന്നും ചവറ ജയകുമാർ പറഞ്ഞു. സെറ്റോ ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സെറ്റോ സംസ്ഥാന ജനറൽ കൺവീനർ സി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.

വി.പി. ദിനേശ്,ഡിസിസി വൈസ് പ്രസിഡന്റ്മാരായ അഡ്വക്കറ്റ് അനിൽ തോമസ്,എ.സുരേഷ് കുമാർ, സുനിൽ എസ് ലാൽ, സെറ്റോ ജില്ലാ കൺവീനർ എസ്.പ്രേം,ഘടക സംഘടന നേതാക്കളായ അനിൽ എം ജോർജ്, ഹേമ കുമാർ എസ്, രാമചന്ദ്രൻ നായർ, ഫിലിപ്പ് ജോർജ്, അജിൻ ഐപ്പ് ജോർജ്, ജയാ ജെസ്സി മാമൻ, അനിൽകുമാർ, വർഗീസ് ജോസഫ്, സൈഫുദ്ദീൻ, വി. ജി.കിഷോർ,ബിനു കെ. സാം, ജയശ്രീ ജ്യോതി പ്രസാദ്,ഷിബു മണ്ണടി,തട്ട ഹരികുമാർ,ബിജു സാമുവേൽ,ദിലീപ് ഖാൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...