ശബരിമലയില്‍ തിരക്കേറുന്നു ; ഡിസംബര്‍ 9 നും 12 നും ബുക്കിംഗ് ഒരു ലക്ഷത്തിന് മുകളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. ഡിസംബര്‍ 9 നും 12 നും ഒരുലക്ഷത്തിനു മുകളിലാണ് ദര്‍ശനത്തിനായുള്ള ബുക്കിംഗ്. ഡിസംബര്‍ 9 ന് ശബരിമല ദര്‍ശനത്തിനായി ഇതുവരെ (ബുധന്‍) ഓണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഈ മണ്ഡകാലം ആരംഭിച്ചശേഷം ആദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 12 നും ഒരു ലക്ഷത്തിന് മുകളിലാണ് ബുക്കിംഗ് (1,03,716 പേര്‍).

ഡിസംബര്‍ 8 ന് 93,600 പേരും 10 ന് 90,500 പേരും 11 ന് 59,814 പേരുമാണ് ഇതുവരെ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ക്രിസ്തുമസ് അവധികൂടി വരുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും തിരക്കേറാനാണ് സാധ്യത. തിരക്ക് വര്‍ധിച്ചാലും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വഴിപാടുകള്‍ ചെയ്യുന്നതിനും ആവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ സന്നിധാനത്ത് സജ്ജമാണ്. ഈ സീസണില്‍ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്ക് വിവിധ ഇടത്താവളങ്ങളിലും നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെ തത്സമയ ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...