മുത്തൂറ്റ് ഫിനാന്‍സ് മൊത്തം ഊറ്റി ; NCD യില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ചില്ലിക്കാശില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍.സി.ഡിയില്‍ പണം നിക്ഷേപിച്ചവര്‍ വെട്ടിലായി. കാലാവധി കഴിഞ്ഞപ്പോള്‍ മുത്തൂറ്റ് മുതലാളി കൈമലര്‍ത്തിയതോടെ പണം നഷ്ടപ്പെട്ടവര്‍ എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്. തട്ടിപ്പിന് ഇരയായവര്‍ കഴിഞ്ഞമാസം ഏറണാകുളത്തെ മുത്തൂറ്റ് ഫിനാന്‍സിന്റെ മുമ്പില്‍ പ്രതിഷേധവുമായി എത്തിയെങ്കിലും മുതലാളി കുലുങ്ങിയില്ല. ഈ സമയം തങ്ങളുടെ സ്കോറും ഗ്രേഡും ഒക്കെ കാട്ടി പുതിയ എന്‍.സി.ഡിയിലൂടെ നിക്ഷേപം വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു മുതലാളിയും ജീവനക്കാരും. കോടികള്‍ മുടക്കിയുള്ള പരസ്യത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും വന്‍ തോതില്‍ നിക്ഷേപം ഒഴുകിയെത്തി. തട്ടിപ്പിന് ഇരയായവരുടെ ശബ്ദം ആരും കേട്ടില്ല. പ്രത്യേകിച്ച് മാധ്യമങ്ങള്‍. കാശുപോയവനെ നമ്പിയിട്ട് കാര്യമില്ലെന്ന് അറിയാവുന്നവര്‍ കാശുള്ള മുതലാളിക്കുവേണ്ടി വാര്‍ത്തകള്‍ മുക്കി.

തട്ടിപ്പിന് ഇരയായവര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുതലാളിയെ കാണാന്‍ ആഡംബര ഓഫീസില്‍ എത്തി. എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. മുത്തൂറ്റ് ഫിനാന്‍സിന്റെ NCD യില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായവരായിരുന്നു മുഴുവന്‍പേരും. മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകളിലൂടെ എന്‍.സി.ഡി മുഖേന നിക്ഷേപം വാങ്ങിയതിനു ശേഷം അതിന് തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന നിലപാടാണ് കമ്പിനി സ്വീകരിച്ചിരിക്കുന്നതെന്ന് നിക്ഷേപകര്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. വര്‍ഷങ്ങളായി മുത്തൂറ്റ് ഫിനാന്‍സില്‍ പണം നിക്ഷേപിക്കുന്നവരാണ് തട്ടിപ്പിന് ഇരയായത്. മുത്തൂറ്റ് ഫിനാന്‍സിനെപ്പറ്റി തങ്ങള്‍ക്ക് വലിയ വിശ്വാസം ആയിരുന്നെന്നും ഒരിക്കലും തങ്ങളോട് ഈ കൊടുംചതി ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.

എന്‍.സി.ഡി ഇറക്കുമ്പോള്‍ തന്നെ ബ്രാഞ്ച് മാനേജര്‍മാര്‍ വിളിച്ചു പറയുമെന്നും അവരെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് പണം നല്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. ദിവസങ്ങള്‍ കഴിയുമ്പോള്‍ കൊണ്ടുവരുന്ന പേപ്പറില്‍ ഒപ്പിട്ടു കൊടുക്കുകയായിരുന്നു. വായിക്കാന്‍ പറ്റാത്ത അത്ര ചെറിയ അക്ഷരത്തില്‍ പ്രിന്റ്‌ ചെയ്ത പേജുകളില്‍ ഒപ്പിടേണ്ട സ്ഥലം പെന്‍സില്‍ കൊണ്ട് മാര്‍ക്ക് ചെയ്ത് നല്‍കുകയായിരുന്നു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് എന്‍.സി.ഡി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും ചിലര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും കൊച്ചിയിലെ നിക്ഷേപകന്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. >>> തുടരും – മുത്തൂറ്റ് ഊറ്റിയെടുത്ത പണം എവിടെ പോയി ?

നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയിട്ട് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരണവുമായി മുത്തൂറ്റ് ഫിനാന്‍സ്

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....