എല്ലാവരും 9.30യ്ക്ക് തിരികെ കയറണം ; ഹോസ്റ്റലിലെ ആൺ-പെൺ വിവേചനത്തിൽ സർക്കാർ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം ഇനി മുതൽ രാത്രി ഒൻപത് അരയ്ക്കുള്ളിൽ ഹോസ്റ്റലിൽ തിരികെ കയറണമെന്ന് സർക്കാർ ഉത്തരവ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റൽ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സർക്കാരിന്റെ ഉത്തരവ്. വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു.

മെഡിക്കൽ ഡെന്റൽ കോളേജ് ഹോസ്റ്റലുകളിലെ സമയക്രമത്തിൽ ലിംഗവിവേചനമുണ്ടെന്നും ആൺകുട്ടികൾക്ക് കൂടുതൽ സമയം പുറത്തുപോകാൻ അനുവദിക്കുന്നുണ്ടെന്നും ആരോപിച്ച് കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ആൺകുട്ടികളും പെൺകുട്ടികളും 9.30ന് മുൻപ് ഹോസ്റ്റലിൽ കയറണമെന്നും സെക്യൂരിറ്റി കൃത്യമായി മൂവ്‌മെന്റ് രജിസ്റ്റർ സൂക്ഷിക്കണമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്കാണ് 9:30 എന്ന സമയം കർശനമായി ബാധകമാവുക. 930ന് ശേഷം തിരികെയെത്തുന്ന ഒന്നാം വർഷ വിദ്യാർഥികൾ രക്ഷാകർത്താവിൽനിന്ന് കുറിപ്പ് വാങ്ങി വാർഡന് സമർപ്പിക്കേണ്ടതാണ്. കുറിപ്പിൽ പറയുന്ന സമയത്തിനും ശേഷമാണ് അവർ വരുന്നതെങ്കിൽ മൂവ്മെന്റ് രജിസ്റ്ററിൽ ഒപ്പുവെപ്പിച്ചതിനുശേഷം മാത്രമേ അകത്തുകടത്താവൂ എന്നുമുണ്ട്. കൂടാതെ, അധികൃതർ രക്ഷാകർത്താവിനെ വിവരമറിയിക്കണം. രണ്ടാം വർഷം മുതൽ, വൈകി തിരികെയെത്തുന്നവർ തങ്ങളുടെ ഐഡി കാർഡുകൾ ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോധ്യപ്പെടുത്തുകയും മൂവ്മെന്റ് രജിസ്റ്ററിൽ സമയം കാണിച്ച് ഒപ്പുവെയ്ക്കുകയും ചെയ്തതിനുശേഷം അകത്തുപ്രവേശിക്കാം എന്നും ഉത്തരവിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...