ബെംഗളൂരു : ചിക്കന്‍ഫ്രൈ പാചകം ചെയ്ത് നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് നടുക്കുന്ന സംഭവം. ഷിറിന്‍ ബാനു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുബാറക് പാഷ എന്ന 30കാരനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 18 നാണ് സംഭവം. മുബാറക് പാഷ ഭാര്യയോട് ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട് പുറത്തുപോയി. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ചിക്കന്‍ഫ്രൈ ഉണ്ടാക്കിയിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കായി. കൈയില്‍ കിട്ടിയ മരവടി ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി.
ഈ സമയം കുട്ടികള്‍ ഉറങ്ങുകയായിരുന്നു. മകളെ കാണാതായതോടെ ഷിറിന്‍ ബാനുവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചു. എന്നാല്‍, തിങ്കളാഴ്ച സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റം സമ്മതിച്ച് കീഴടങ്ങി.
മൃതദേഹം ചാക്കില്‍ കെട്ടി ചിക്കനബര തടാകത്തില്‍ ഉപേക്ഷിച്ചെന്നാണ് ഇയാള്‍ പറഞ്ഞത്. പൊലീസ് മൃതദേഹം തെരഞ്ഞെങ്കിലും കിട്ടിയില്ല. കിടക്ക നിര്‍മ്മാണ തൊഴിലാളിയായ മുബാറക് സ്ഥിരമായി മര്‍ദ്ദിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.