സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു ; കോഴിക്കോട് വില നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലോക് ഡൗണിനൊപ്പം റംസാന്‍ കാലം കൂടിയായതോടെ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു. കാസര്‍ഗോഡ് 170 രൂപയാണ് ഇന്നത്തെ വില. കേരളത്തിലെ ഫാമുകളില്‍ കോഴികളില്ലാത്തതും ലോക്ഡൗണിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴി വില നിലം പൊത്തിയിരുന്നു. ലോക്ഡൗണിലേക്ക് രാജ്യം പോയതോടെ കോഴി വരവ് നിലച്ചു തുടങ്ങി. പിന്നീട് പക്ഷിപ്പനി പേടിച്ച് കേരളത്തിലെ ചെറുകിട കര്‍ഷകര്‍ കോഴിക്കുഞ്ഞുങ്ങളെ ഇറക്കാതായതോടെ കോഴിക്ക് കടുത്ത ക്ഷാമമായി. സംസ്ഥാനത്തെ വന്‍കിടക്കാരുടെ ഇന്‍റഗ്രേറ്റഡ് ഫാമുകളിലെ കോഴിയുടെ വില കൂട്ടിയതോടെ വില കുതിച്ചുയര്‍ന്ന് തുടങ്ങി. മീനിന്റെ  വരവ് കുറഞ്ഞതും കോഴിവില കൂടാൻ കാരണമായി.

കാസര്‍ഗോഡ് ജില്ലയിൽ കോഴിക്ക് 170 രൂപ വിലയുള്ളപ്പോള്‍ തെക്കന്‍ ജില്ലകളില്‍ മിക്കയിടങ്ങളിലും 160 രൂപ വരെയുണ്ട്. ഇനിയും വില കൂടിയേക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില കൂടിയതോടെ കച്ചവടം കുറഞ്ഞതായും കച്ചവടക്കാര്‍ പറയുന്നു. അതേസമയം വില നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ  തീരുമാനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചിക്കൻ സ്റ്റാളുകൾ ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഇറച്ചിക്കോഴിക്ക് വില കുത്തനെ കൂട്ടുന്നുവെന്ന പരാതിയെ തുടർന്ന് പരമാവധി വില കിലോയ്ക്ക് 165 ആയി കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇറച്ചിക്കോഴി വ്യാപാരികൾ കടകൾ അടച്ചിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....