തിരുവനന്തപുരം : ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തിയ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനില്‍ എത്തിയ ഏഴ് യാത്രക്കാര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ട്രെയിന്‍ തലസ്ഥാനത്ത് എത്തിയത്. 602 പേരാണ് ഇവിടെ ഇറങ്ങിയത്. രോഗലക്ഷണം കണ്ട ഒരാളെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ട്രെയിന്‍ എത്തിയത്.
രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനില്‍ എത്തിയ ഏഴ് യാത്രക്കാര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍
RECENT NEWS
Advertisment