13കാരിക്ക് വിവാഹം ! തമിഴ്നാട്ടില്‍ മൂന്ന് ക്ഷേത്ര പൂജാരിമാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചിദംബരo : ബാല വിവാഹം നടത്തിയെന്നാരോപിച്ച് തമിഴ്നാട്ടിലെ ചിദംബരത്തുള്ള നടരാജ ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരെ(ദീക്ഷിതര്‍) പോലീസ് അറസ്റ്റ് ചെയ്തു. കടലൂര്‍ ജില്ലയിലെ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാരുടെ സെക്രട്ടറി ഹേമസബേശ ദീക്ഷിതര്‍, വിജയബാല ദീക്ഷിതര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയബാലയുടെ മകന്‍ ജ്ഞാനശേഖരനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

2021ലാണ് കേസിന് ആസ്പദമായ സംഭവം. ഹേമസബേശ ദീക്ഷിതര്‍ തന്‍റെ13കാരിയായ മകളെ വിജയബാല ദീക്ഷിതരുടെ മകന്‍ ജ്ഞാനശേഖരന് വിവാഹം കഴിച്ച് നല്‍കുകയായിരുന്നു. ജ്ഞാനശേഖരന് 17 വയസ്സ് മാത്രമാണ് പ്രായം. സംഭവം അറിഞ്ഞ സാമൂഹികക്ഷേമ വകുപ്പ് കടലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിനെതിരെ ദീക്ഷിതര്‍ അനുകൂലികള്‍ പ്രതിഷേധം നടത്തിയിരുന്നെങ്കിലും അല്‍പസമയത്തിന് ശേഷം അവര്‍ അത് പിന്‍വലിച്ചു.

ദീക്ഷിതര്‍ തങ്ങള്‍ ഒരു മതവിഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ്. ചിദംബരം നടരാജര്‍ ക്ഷേത്രത്തിന്‍റെ ഭരണവും നടത്തിപ്പ് ചുമതലയും ഇവര്‍ക്കാണ്. അടുത്തിടെ ഹിന്ദു ചാരിറ്റബിള്‍ ആന്‍ഡ് എന്‍ഡോവ്മെന്‍റ് വകുപ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തേടിയിരുന്നു. പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും സംബന്ധിച്ച് 19,000 ത്തോളം പരാതികളാണ് ലഭിച്ചത്. അതില്‍ ക്ഷേത്രത്തില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...