സംസ്ഥാനത്തെ ഇടതുപക്ഷ ഭരണം കേരളത്തിന്‍റെ  സമഗ്ര വികസനം സാധ്യമാക്കിയെന്ന് മുൻ ധന മന്ത്രി ഡോ ടി എം തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്തെ ഇടതുപക്ഷ ഭരണം കേരളത്തിന്‍റെ  സമഗ്ര വികസനം സാധ്യമാക്കിയെന്ന് മുൻ ധന മന്ത്രി ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജിനും കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിനും കോന്നി പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുയായിരുന്നു അദ്ദേഹം.

കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്ന നിമിഷത്തിൽ പങ്കുചേരുവാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ ഓ പി ,ഐ പി എന്നിവ നടപ്പാക്കിയത് കൂടാതെ ആദ്യ ബാച്ച് കുട്ടികൾ പഠിക്കുവാൻ പോവുകയാണ്. ജില്ലയിലെ മറ്റ് മെഡിക്കൽ കോളേജുകളിൽ പണം അടക്കണം. എന്നാൽ ഇവിടെ അത് വേണ്ട. തോമസ്‌ ഐസക്‌ വ്യക്തമാക്കി.

മുഖ്യമന്ത്രി ഇഗ്ലണ്ടിൽ പോയപ്പോൾ ഉള്ള ചർച്ച ഇവർക്ക് കേരളത്തിലെ നഴ്‌സുമാരെ വേണം എന്നതാണ്. എന്നാൽ ഇംഗ്ലീഷ് പരിജ്ഞാനം അത്യന്താപേക്ഷിതമാണ്. ഏറ്റവും കൂടുതൽ നഴ്‌സുമാരും ഡോക്ടർമാരും ഉള്ളത് ക്യൂബയിൽ ആണ്. കേരളത്തിൽ മികച്ച മെഡിക്കൽ കോളേജുകളും നഴ്സുമാരും ഉണ്ടാകുമ്പോൾ കേരളത്തിൻെറ വരുമാനവും വർധിക്കും. ഒരു വര്‍ഷം കേരളത്തിൽ എണ്ണൂറ് കോടി രൂപയാണ് പെൻഷനായി നൽകുന്നതെന്നും നമ്മുടെ സ്‌കൂളുകൾ റോഡുകൾ എന്നിവയെല്ലാം എൽ ഡി എഫ് ഭരണത്തിന് കീഴിൽ അപ്പാടെ മാറിയതായും  തോമസ്‌ ഐസക്‌ അഭിപ്രായപ്പെട്ടു.

എം മുകുന്ദൻ നായർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം മലയാലപ്പുഴ ശശി, ബിഷപ് സാമുവൽ മാർ ഐറേനിയോസ്, ഓർത്തഡോസ് സഭാ സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ, പ്ലാത്താനത്ത് മഠം പ്രധിനിധി ആർ കൃഷ്ണൻ പോറ്റി, മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി സജീവ് അരുവാപ്പുലം, ഡി അനിൽ കുമാർ,ശ്രീകുമർ സിപി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉടയഭാനു, സിപിഐ എം സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, രാജു നെടുവം പുറം, സോമൻ പാമ്പായിക്കോട്, ഡി അനിൽകുമാർ (എസ് എൻ ഡി പി), ശ്രീക്രമാര്‍  (കെവിഎംഎസ്), ഇ എസ് ബിജു (വിശ്വകർമ്മ സഭ), സുരേഷ് കുന്നിട(കെപിഎംഎസ്) ,അനിൽ ബഞ്ചമിൻ പാറ (കെ പി എം എസ് ), വീരശൈവ വെള്ളാളസഭ താലൂക്ക് പ്രസിഡന്‍റ് എസ് ചന്ദ്രൻ പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ തുളസീധരൻ പിള്ള, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ലേഖ സുരേഷ്, ജിജോ മോഡി, പഞ്ചായത്ത് പ്രസിഡന്‍റ് മാരായ ആർ മോഹനൻ നായർ, രാജഗോപാലൻ നായർ ,ടി വി പുഷ്പവല്ലി ,രേഷ്മ മറിയം റോയി, എൻ നവനിത്ത്, ഷീലാകുമാരി ചാങ്ങയിൽ, ചന്ദ്രിക സുനിൽ, പി ആർ പ്രമോദ്, സജി കുളത്തുങ്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സന്തോഷ് കോന്നി വ്യാപാരി വ്യവസായി സമിതി നേതാവ് ഗോപിനാഥൻ നായർ ,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി ആനന്ദൻ, ഹോട്ടൽ &റസ് റ്റോറൻ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മാണിക്യൻ പിള്ള എന്നിവർ സംസാരിച്ചു. റവ.പി വൈ ജസൻ സ്വാഗതവും സംഘാടക സമിതി വർക്കിംങ്ങ് ചെയർമാൻ സംഗേഷ് ജി നായർ നന്ദിയും പറഞ്ഞു. ഗായിക പാർവ്വതി ജഗീഷിൻ്റെ ഗാനാലാപനവും, മിമിക്രി ഷോയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...