പാകിസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ് : നേട്ടമുണ്ടാക്കി ഇമ്രാന്‍ ഖാന്‍ ; 8 ല്‍ 6 ഉം നേടി

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാന്‍ : പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ഞായറാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്തു. എട്ട് ദേശീയ അസംബ്ലി സീറ്റുകളില്‍ ആറെണ്ണം നേടിയാണ് തെഹ്രീകെ ഇന്‍സാഫ് വിജയക്കൊടി പാറിച്ചത്. ഏഴ് ദേശീയ അസംബ്ലി സീറ്റുകളില്‍ പി ടി ഐ മത്സരിക്കുകയും പെഷവാര്‍, പ്രവിശ്യാ അസംബ്ലി സീറ്റുകളായ മര്‍ദാന്‍, കഹ്നെവാള്‍ എന്നിവയുള്‍പ്പെടെ ആറിടത്ത് വിജയിക്കുകയും ചെയ്തു.

അതേസമയം മുള്‍ട്ടാനിലെ സുപ്രധാന സീറ്റില്‍ ഖാന്‍റെ പാര്‍ട്ടി പരാജയം നേരിട്ടു. അവിടെ പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഷാ മോഷ്‌മോദ് ഖുറേഷിയുടെ മകള്‍ മെഹര്‍ ബാനോ ഖുറേഷിയെ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അലി മൂസ ഗിലാനി പരാജയപ്പെടുത്തി. പാക്കിസ്ഥാന്‍റെ ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസിന് ഒരു പ്രവിശ്യാ അസംബ്ലി സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

പഞ്ചാബില്‍- 52, സിന്ധില്‍ -33, ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍- 16 എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രരില്‍ നിന്നുമായി മൊത്തം 101 സ്ഥാനാര്‍ത്ഥികള്‍ വോട്ടെടുപ്പില്‍ മത്സരിച്ചതായി പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. ഏകദേശം 4.472 ദശലക്ഷം വോട്ടര്‍മാര്‍ ഈ മണ്ഡലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ 1,434, ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ 979, സിന്ധില്‍ 340 പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരുന്നു.

220 ദശലക്ഷത്തിലധികം ജനങ്ങളുള്ള പാകിസ്ഥാനിലെ വോട്ടര്‍മാര്‍ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിനോട് ആഭിമുഖ്യമുള്ളവരാണെന്ന് തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നതായി ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. രാജ്യത്തെ നിലവിലെ ഭരണം അവസാനിക്കാറായെന്നും പാകിസ്ഥാന്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ ഉടന്‍ നേരിടുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....