കേദാര്‍നാഥില്‍ വിനോദസഞ്ചാരികള്‍ക്കായി റോപ്പ് വേ ; 8 മണിക്കൂര്‍ യാത്ര 30 മിനിട്ടായി ചുരുങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി തീര്‍ത്ഥാടകരെത്താതിരുന്ന കേദാര്‍നാഥ് ഇന്ന് ജനനിബിഢമാണ്. ഇക്കുറി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ചരിത്രത്തിലാദ്യമായി 15 ലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ ശിവഭഗവാനെ ദര്‍ശിക്കാനെത്തിയത്. യാത്ര അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്.

മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും ശേഷം ഇപ്പോള്‍ കേദാര്‍നാഥില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ തിളങ്ങുന്ന സൂര്യപ്രകാശം ഇവിടെ ദര്‍ശിക്കാം. മഞ്ഞുമൂടിയ കുന്നുകള്‍ സൂര്യപ്രഭയില്‍ ശോഭിക്കുന്നു. കാല്‍നടയാത്രയ്ക്കൊപ്പം ഹെലികോപ്റ്റര്‍ യാത്രയും കൃത്യമായി നടക്കുന്നുണ്ട്. ദര്‍ശനത്തിനായി ഭക്തരിടെ നീണ്ട നിരയാണ്. വൈകീട്ട് ആരതി നടക്കുമ്പോള്‍ ക്ഷേത്രപരിസരത്ത് ഭക്തജനപ്രവാഹം ദര്‍ശിക്കാനാകും. ഭക്തജനങ്ങളുടെ സൗകര്യത്തിനായി ഭരണകൂടവും പോലീസും ശ്രദ്ധിക്കുന്നുണ്ട്.

കേദാര്‍നാഥ് റോപ്വേ പദ്ധതിക്ക് അനുമതി ലഭിച്ചു
ഒക്ടോബര്‍ 27 ന് കേദാര്‍നാഥ് യാത്ര അവസാനിക്കും. ഭാവിയില്‍ ഇവിടെയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇവിടെ റോപ്പ് വേയുടെ സൗകര്യവും യാത്രക്കാര്‍ക്ക് ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ കേദാര്‍നാഥ് റോപ്വേയ്ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ പര്‍വതനിര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.

8 മണിക്കൂര്‍ ദൂരം 30 മിനിറ്റില്‍ പൂര്‍ത്തിയാക്കും
റോപ്പ് വേ സൗകര്യം യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. കാരണം ഇതോടെ സോന്‍പ്രയാഗിലേയും കേദാര്‍നാഥിലേയും ദൂരം വെറും 30 മിനിറ്റായി ചുരുങ്ങും. നിലവില്‍ യാത്രയ്ക്ക് ഏകദേശം 8 മണിക്കൂര്‍ എടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...