മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും. നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചർച്ച നടത്തും. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും മറ്റന്നാൾ കാണും. മൂന്നു ദിവസത്തെ സന്ദര്‍ശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന ഗ്യാനേഷ് കുമാര്‍ എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും.

നാളെയും മറ്റന്നാളുമായാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍. നാളെ രാവിലെ മുതല്‍ ഉച്ചവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ഗ്യാനേഷ് കുമാര്‍ ചര്‍ച്ച നടത്തും. ഏഴിന് രാവിലെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗ്യാനേഷ് കുമാര്‍ കാണും. ഏഴാം തീയതി കൊച്ചിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...