വോ​ട്ട​ർ​പ​ട്ടി​ക നി​ർ​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ നീ​ക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : വോ​ട്ടി​ര​ട്ടി​പ്പ് വി​വാ​ദം മ​റി​ക​ട​ക്കാ​ൻ വോ​ട്ട​ർ​പ​ട്ടി​ക നി​ർ​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ നീ​ക്കം. വോ​ട്ട​ർ​പ​ട്ടി​ക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണി​ത്. മാ​ർ​ച്ച് നാ​ലി​ന് ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സം​സ്ഥാ​ന, ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ഈ ​നി​ർ​ദേ​ശം മ​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇൗ ​നി​ർ​ദേ​ശം കു​റി​പ്പാ​യി സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​ർ​ക്കും അ​വ​ർ വ​ഴി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​ർ​ക്കും അ​യ​ച്ചു​കൊ​ടു​ത്തു.

2022ലെ ​​വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ (ഭേ​ദ​ഗ​തി) ച​ട്ടം 26 ബി ​പ്ര​കാ​രം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്കും 6 ബി ​ഫോ​റം ഉ​പ​യോ​ഗി​ച്ച് ത​ങ്ങ​ളു​ടെ ആ​ധാ​ർ അ​തു​മാ​യി ബ​ന്ധി​പ്പി​ക്കാം. എ​ന്നാ​ൽ, വോ​ട്ട​ർ​പ​ട്ടി​ക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ നി​ർ​ബ​ന്ധ​ല്ലെ​ന്നും വോ​ട്ട​ർ​ക്ക് ഇ​ഷ്ട​പ്ര​കാ​രം ചെ​യ്യാ​മെ​ന്നും 2022ൽ ​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സു​പ്രീം​കോ​ടി​യെ അ​റി​യി​ച്ചി​രു​ന്നു. ഒ​രേ എ​പി​ക് ന​മ്പ​റി​ൽ ഒ​ന്നി​ല​ധി​കം പേ​ർ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കൃ​​ത്രി​മം കാ​ണി​ക്കു​ക​യാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ധാ​റു​മാ​യി വോ​ട്ട​ർ​പ​ട്ടി​ക ബ​ന്ധി​പ്പി​ച്ച് ഈ ​പ​രാ​തി​ക്ക് അ​റു​തി​വ​രു​ത്താ​നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മു​തി​ർ​ന്ന ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണം ; നിവിൻ പോളി

0
തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യാൻ മടിയില്ലാത്തവരായിരിക്കണമെന്നും സമൂഹത്തിലെ ഓരോ...

വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ...

കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

0
മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി....

ചെറുകിട സംരംഭകർക്ക് ആശ്വാസമായി നിബന്ധനകളിൽ വൻ ഇളവ്

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഉത്പന്നങ്ങളെ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കാൻ...