ഒരു പരാതിയും വരാത്ത രീതിയിലാണ് കേരളത്തിൽ എസ്ഐആർ നടപ്പിലാക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒരു പരാതിയും വരാത്ത രീതിയിലാണ് കേരളത്തിൽ എസ്ഐആർ നടപ്പിലാക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരിക്കുന്ന പാർട്ടിക്കായി പ്രവർത്തിക്കുന്നുവെന്ന വിമർശനത്തോട് മറുപടി പറയാൻ ഇല്ലെന്നും തൃശ്ശൂരിൽ സുതാര്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്നു അദ്ദേഹം പറഞ്ഞു. ഒരാൾക്ക് രണ്ട് ഐഡികാർഡ് ഉണ്ടെന്ന പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേരളത്തിലും വോട്ടർപട്ടികയിലെ തീവ്ര പരിശോധനകൾ ആരംഭിച്ചത്. പാലക്കാട് അടപ്പാടിയിലെ ചിണ്ടക്കി , ആനവായ് ഉന്നതികളിൽ രത്തൻ ഖേൽക്കർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിയത്.

2002 ലെ വോട്ടർ പട്ടിക ആധാരമാക്കിയാണ് SIR നടപ്പിലാക്കുന്നത് . 2002 ലെ വോട്ടർപട്ടികയും പുതിയ വോട്ടർ പട്ടികയും താരതമ്യം ചെയ്യും. 2002 ലെ വോട്ടർ പട്ടികയിൽ ഉൾപെടാത്തവർ 12 തിരിച്ചറിയൽ രേഖകളിൽ ഒന്ന് സമർപ്പിക്കണം. അട്ടപ്പാടിയിലെ ചിണ്ടക്കി, ആനവായ് ഊരുകളിലെ വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പരിശോധിച്ചു. SIR ൻ്റെ തുടക്കമാണ് ഇന്ന് നടക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം എങ്ങനെയാണ് കേരളത്തിൽ SIR നടപ്പിലാക്കുക എന്ന് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യുന്നതിന് മുൻമ്പായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര പരിശോധനക്ക് എത്തിയതിൽ കേരളത്തിലെ ഭരണ കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : ‘നിലവിലെ സാഹചര്യം ഖേദകരം, യുവാക്കളുടെ ശബ്ദം കേൾക്കണം’ ; പിന്തുണയുമായി...

0
ഡൽഹി : ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ...

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...