കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ : കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി. വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പുള്ളിലെ കൊച്ചുവേലായുധന് വീട് കിട്ടിയതില്‍ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു. 14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും പറ്റില്ല. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എന്റെ അവകാശമാണ്. ഞാന്‍ അത് ചെയ്തുകൊണ്ടേയിരിക്കും. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളെല്ലാം ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും കരുതണ്ട. നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ്‌ഗോപിക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്നാണ് ഒരു പരാതി. എന്തിനാണ് സിനിമയില്‍ നിന്ന് ഇറങ്ങുന്നത്. സിനിമയില്‍ ജനങ്ങള്‍ കൈയടിച്ച് നൂറ് ദിവസം പടം ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്കാവശ്യം അതാണ്. സിനിമയില്‍ നിന്നിറങ്ങാന്‍ സൗകര്യമില്ല. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളു. നല്ല കാര്യം. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കും. ആ പാര്‍ട്ടി അങ്ങോട്ട് തയാറെടുത്ത് ഇരുന്നോളും. ഞാന്‍ ഒരു ലിസ്റ്റ് അങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം. അതനുള്ള ചങ്കൂറ്റം കാണിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...