ഗവര്‍ണറുമായുള്ള തര്‍ക്കങ്ങള്‍ക്കിടയിൽ മുഖ്യമന്ത്രി ഇന്ന് രാജ്‍ഭവനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവർണറുമായുള്ള തർക്കങ്ങൾക്കിടയിൽ മഞ്ഞുരുക്കിക്കൊണ്ട് മുഖ്യമന്ത്രി ഇന്ന് രാജ് ഭവനിൽ എത്തും. രാജഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്‍റെ പ്രകാശന ചടങ്ങിനാണ് മുഖ്യമന്ത്രി എത്തുന്നത്. ശശിതരൂർ എംപിക്ക് നൽകിയാണ് മാസികയുടെ പ്രകാശനം നിർവഹിക്കുന്നത്. ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്ഭവനിലെ ചടങ്ങുകൾക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിനെച്ചൊല്ലി വൻ വിവാദമാണ് ഉണ്ടായിരുന്നത്. ചിത്രം ഉപയോഗിച്ചതിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടി ഒരു പരിപാടിയിൽ നിന്ന് ഇറങ്ങി പോയിരുന്നു. മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം വെയ്ക്കാനുള്ള തീരുമാനം തിരുത്തില്ലെന്നായിരുന്നു ആദ്യം ഗവർണറുടെ തീരുമാനം. പക്ഷെ ഇന്നത്തെ പരിപാടിയിൽ ചിത്രം ഉണ്ടാവില്ല. പ്രതിപക്ഷ നേതാവിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കാനുള്ള സാധ്യത കുറവാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി ; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി

0
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ...

നഗരസഭയിലെ കൈയാങ്കളി ; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എൽഡിഎഫ്...

തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം ; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

0
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടി....

തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച ; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

0
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം...