കർണാടകയിൽ പാൻ മസാലയും ​ഗുട്ട്കയും ഉൾപ്പെടെ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിലും പാൻ മസാലയും ​ഗുട്ട്കയും ഉൾപ്പെടെ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. പാൻ മസാലയിലും ​ഗുട്ട്കയിലും മാരകമായ ലഹരി പദാർഥങ്ങൾ ചേർക്കുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് നിർത്തിയില്ലെങ്കിൽ എല്ലാവിധത്തിലുമുള്ള പാൻ മസാലയുടെയും ​ഗുട്ട്കയുടെയും വിൽപ്പന സംസ്ഥാനത്ത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ​ഗാന്ധി ആരോ​ഗ്യസർവകലാശാലയുടെ സ്ഥാപക ദിനാഘോഷത്തിന്റെയും ‘നാശമുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെയും ഭാ​ഗമായി കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാരകമായ ലഹരിപദാർഥങ്ങൾ ചേർത്ത് പാൻ മസാലകളും മറ്റും മയക്കുമരുന്നിന് സമാനമായി ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രസം​ഗത്തിനിടെ പറഞ്ഞത്.

ഇത് ശരിയാണെങ്കിൽ ഇത്തരം പ്രവൃത്തികൾ എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പാൻ മസാലയുടെ വിൽപ്പന നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ദക്ഷിണേന്ത്യയിൽ കേരളത്തിലും പിന്നാലെ തമിഴ്നാട്ടിലും പാൻ മസാലകളുടെയും ​ഗുട്ട്കയുടെയും വിൽപ്പന നിരോധിച്ചിരുന്നു. അടുത്തിടെ, മയക്കുമരുന്ന് വ്യാപനത്തിനെതിരേ കേരളത്തിലെ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദേശീയതലത്തിൽ വരെ ശ്രദ്ധനേടുകയുംചെയ്തു. പാൻ മസാല ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളുടെ വൻ ശേഖരമാണ് ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി പൊലീസും എക്സൈസും കേരളത്തിലെ വിവിധയിടങ്ങളിൽനിന്നായി പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...