പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ തമസ്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് പിണായി പറഞ്ഞു. പിണറായി – വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ മുഖ്യമന്ത്രി വിമ‍ർശിച്ചത്. ഇവിടെ ദൃശ്യമാധ്യമങ്ങളുടെ ക്യാമറകൾ കാണുന്നില്ല. കാണുന്നത് ചില സാമൂഹ്യ മാധ്യമങ്ങളുടെ ക്യാമറകൾ മാത്രമാണ്. നേരത്തെ പങ്കെടുത്ത പരിപാടിയിലും മുഖ്യധാര മാധ്യമങ്ങൾ വന്നില്ല. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങളെ അറിയിക്കാതിരിക്കുകയാണ് ഇവരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതൊരു പരിപാടിയിലും ധാരാളം ദൃശ്യമാധ്യമങ്ങളെ കാണാറുണ്ട്. അത് കാലത്തിന്‍റെ പ്രത്യേകതയാണ്.

ഇന്ന് താൻ പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടിയാണ് ഇത്. ഇവിടെ ചില ക്യാമറകളുണ്ട്. പക്ഷേ ദൃശ്യ മാധ്യമങ്ങളുടെയാണോ എന്ന് സംശയമാണ്. എന്താണ് അങ്ങനെ വരാൻ കാരണം. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്ന വൻകിട മാധ്യമങ്ങൾ ഉണ്ട്. ഏതെല്ലാം രീതിയിൽ ജനങ്ങളെ നല്ല കാര്യങ്ങൾ അറിയിക്കാതിരിക്കാനാണ് നോക്കുന്നത്. ഇനി വാ‍ർത്ത വന്നാൽ തന്നെ അതിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമം. ഇത്തരം ഘട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രവ‍ർത്തനം ത്വരിതപ്പെടുത്തണം. മാധ്യമങ്ങൾ മറച്ച് വെക്കുന്നവ ജനങ്ങളെ അറിയിക്കണമെന്നും പിണറായി പറഞ്ഞു. നേരത്തെ കോട്ടയത്ത് നടന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഉയർന്ന ചെണ്ടമേളം മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചിരുന്നു.

ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ പിണറായി പരസ്യമായി ചോദിച്ചു. നാടിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് മറ്റുള്ളവർ ശ്രദ്ധിക്കാൻ പാടില്ല എന്ന മട്ടിലാണ് സ്വന്തം സംഘടനയിലെ ചിലർ തന്നെ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നതെന്നും പിണറായി പരസ്യമായി കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...