ഇഎംഎസ് സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇഎംഎസ് സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രത്തെ വ്യാജമായി നിര്‍മിക്കുന്ന ഈ കാലത്ത് യഥാര്‍ഥ ചരിത്രം പഠിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിൻ്റെ ഓർമയ്ക്കായാണ് മ്യൂസിയം. ഒരു മത്സര പരീക്ഷയിലെ ചോദ്യത്തിനും ഉത്തരത്തിനും അപ്പുറത്ത് ഇഎംഎസിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ പ്രാപ്തമാണ് നിയമസഭാ മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്ന ഇഎംഎസ് സ്മൃതി.

4500 സ്ക്വയ‍ര്‍ ഫീറ്റില്‍ ഇഎംഎസിന്റെ ചിത്രങ്ങളും, പുസ്തകങ്ങളും, സുവിനീര്‍ ഷോപ്പും ഒരുക്കിയിട്ടുണ്ട്. പുതുതലമുറയെ ആക‍ര്‍ഷിക്കാന്‍ ഗെയിമിങ് സോണും ഇഎംഎസ് സ്മൃതിയില്‍ ഉണ്ട്. ആധുനിക കേരളത്തെ പടുത്തുയര്‍ത്തുന്നതില്‍ ഇഎംഎസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും, ചരിത്രത്തെ അപനിര്‍മിക്കുന്ന കാലത്ത് യഥാര്‍ഥ ചരിത്രം തലമുറകളിലേക്ക് എത്തിക്കാന്‍ മ്യൂസിയം സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...