അനിശ്​ചിതത്വത്തിനൊടുവിൽ ഇറാൻ- യുഎസ് ചർച്ച നാളെ

For full experience, Download our mobile application:
Get it on Google Play

തെഹ്റാന്‍: അനിശ്ചിതത്വത്തിന്​ ഒടുവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ആണവചർച്ച നാളെ ഒമാൻ തലസ്ഥാനമായ മസ്​കത്തിൽ നടക്കും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്​ അറാഗ്​ഛിയാണ്​ പ്രഖ്യാപനം നടത്തിയത്. പുതിയ ആണവകേന്ദ്രം നിർമിക്കാനുള്ള​ ഇറാൻ പദ്ധതി തടയുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ മുന്നറിയിപ്പ്​. ബാലിസ്റ്റിക്​ മിസൈൽ പദ്ധതി ഒഴിച്ചുനിർത്തിയുള്ള ഇറാൻ ചർച്ച വിജയിക്കില്ലെന്ന്​ യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മാർക്കോ റൂബിയോ. ഇസ്തംബുളിൽ നിന്ന്​ വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവിൽ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ മസ്കത്തിൽ നാളെ​ ഇറാൻ-അമേരിക്ക ആണവ ചർച്ച നടക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്​ അറാഗ്​ഛിയാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

ഗൾഫ്​ ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ നടത്തിയ നയതന്ത്ര നീക്കമാണ്​ ഭിന്നത പരിഹരിക്കാൻ വഴിതുറന്നത്​. ഇറാന്​ പറയാനുള്ളത്​ കേൾക്കണമെന്നും ചർച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട്​ മേഖലയിലെ ഒമ്പത് അറബ്​, മുസ്​ലിം രാജ്യങ്ങൾ ​ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ അഭ്യർഥന മുൻനിർത്തിയാണ്​ അമേരിക്ക​ വഴങ്ങിയതെന്ന്​ ​യുഎസ്​ മാധ്യമം ‘ആക്സിയസ്​’ റിപ്പോർട്ട്​ചെയ്തു. ഗൾഫ്​ മേഖലയിൽ വൻ സൈനിക സന്നാഹങ്ങൾ തുടരുന്നതിനിടെയാണ്​ മസ്കത്തിൽ ഇറാൻ-അമേരിക്ക നിർണായക ചർച്ച നടക്കുന്നത്​. പുതുതായി മറ്റൊരു ആണവകേന്ദ്രം കൂടി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായും വേണ്ടിവന്നാൽ ഇവിടെയും പോർവിമാനങ്ങൾ അയച്ച്​​ ബോംബ്​ വർഷിക്കുമെന്നും യുഎസ്​ പ്രസിഡന്‍റ്​ഡൊണാൾഡ്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...