രാജ്യത്ത് ഏറ്റവും മികച്ച കായിക സംസ്കാരം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മികച്ച കായിക സംസ്കാരം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വെൽനെസ് ആന്റ് ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ അന്തർദേശിയ സ്‌പോർട്സ് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കായിക മേലക്ക് ഊർജം പകരുന്നതാണ് സമ്മിറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന് ഒരു കായിക നയം രൂപീകരിക്കാൻ സർക്കാറിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സ്‌പോർട്‌സ് ഇക്കോണമി എന്നത് ഭാവന സമ്പന്നമായ കാഴ്‌ചപ്പാടാണ് ഇതിന് പിന്നിൽ. കായിക സമ്പദ് വ്യവസ്ഥ വലിയതോതിൽ മെച്ചപ്പെടുത്താൻ കഴിയുന്നതാണ്. എല്ലാവരും ഒരേ മനസോടെ മുന്നോട്ട് വന്നാൽ നമ്മൾ മുന്നോട്ട് വെച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫുട്ബോൾ ലോകകപ്പ് സമയത്ത് കേരളത്തിൻറെ ആരാധക പിന്തുണയ്ക്ക് അർജൻറീനയും ഖത്തറും നന്ദി പറഞ്ഞത് ഓർക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നഗര ഗ്രാമ വ്യത്യാസമില്ലാതെ മലയാളികൾ കായികനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കളിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ മികച്ച കായിക സംസ്ക്കാരം നിലനിർത്തുന്നത് കേരളത്തിലാണ്. എന്നാൽ ചില പോരായ്മകളും നിലനിൽക്കുന്നുണ്ട്. ഒരു കാലത്ത് മുൻനിരയിൽ ഉണ്ടായിരുന്ന പല കായിക ഇനങ്ങളിലും നാം ഇപ്പോൾ പിന്നിൽ പോയി. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പരിഷ്‌കരണ നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. നിലവാരമുള്ള കളിക്കളങ്ങൾ ഉണ്ടാക്കുന്നതിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ വെച്ച് കെസിഎ ഭാരവാഹികൾ സംസ്ഥാനത്ത് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ മുഖ്യമന്ത്രിക്ക് കൈമാറി. നെടുമ്പാശേരിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണം ; മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്ന് മോദി

0
ഫ്രാൻസ് : യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്നും പ്രധാനമന്ത്രി...

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...