പെട്രോള്‍ ബോംബ്‌ എറിഞ്ഞ് വീട് കയറി ആക്രമിച്ച പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെട്രോള്‍ ബോംബ്‌ എറിഞ്ഞ് വീട് കയറി ആക്രമിച്ച പ്രതികൾ പിടിയിൽ. പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുതുവിളയിൽ 2023 ഡിസംബറിൽ നടന്ന സംഭവത്തിൽ ആണ് അറസ്റ്റ്. വീടും സ്ഥാപനവും അടിച്ച് തകര്‍ത്തു പെട്രോള്‍ ബോംബ്‌ എറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു. സംഭവത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന കല്ലറ മിതൃമല നെല്ലിമൂട്ടിൽ കോണം മഹിളാ ഭവനിൽ മൂഴി എന്ന് വിളിക്കുന്ന വിഷ്ണു (20) കല്ലറ ചുണ്ടു മണ്ണടി ചരുവിള പുത്തൻ വീട്ടിൽ കിട്ടു എന്ന് വിളിക്കുന്ന അഖില്‍ (23) എന്നിവരെ ആണ് പാങ്ങോട് പോലീസ് പിടികൂടിയത്. അക്രമത്തിന് ശേഷം കഴിഞ്ഞ ഒന്നര മാസമായി പ്രതികള്‍ ഫോണ്‍ ഉപയോഗിക്കാതെയും വീട്ടുകാരുടെ ഫോണില്‍ ബന്ധപ്പെടാതെയും പോലീസിനെ വട്ടം ചുറ്റിച്ചു. തമിഴ്നാട്, കര്‍ണാടക, ഗോവ സംസ്ഥാനങ്ങലിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട്ടിലും കര്‍ണാടകയിലും തങ്ങി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തമിഴ്നാട്ടിലെ വിനോദ സഞ്ചാര മേഖലയിലെ കൊടെയ്കനാലില്‍ നിന്നും ഉള്‍വനത്തിന് അകത്ത് ഒളിച്ച് താമസിച്ചു വന്ന പ്രതികളെ കഴിഞ്ഞ ദിവസം വെളുപ്പിന് സാഹസികമായി പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ചു വന്നിരുന്ന പുതിയ സമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി നടത്തിയ നീക്കമാണ് പ്രതികളെ കുടുക്കിയത്. പ്രതികളുടെ പേരില്‍ മോഷണം, അടിപിടി ഉള്‍പ്പെടെ ഉള്ള കേസുകള്‍ നിലവിലുണ്ട് എന്ന് പോലീസ് പറഞ്ഞു. പാങ്ങോട് പോലീസ് ഇന്‍സ്പെക്ടര്‍ ഷാനിഫ് എച്ച്.എസ് സബ്ബ് ഇന്‍സ്പെക്ടര്‍ ബിനിമോൾ പോലിസ്കാരായ സിദ്ധിക്ക് എൻ വൈശാഖൻ സതീശൻ, ഡാൻസാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ ബി ദിലീപ്, സീനിയര്‍ സി.പി.ഒ അനൂപ് എ എസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...