വിദേശയാത്ര പ്രതീക്ഷിച്ചതിനെക്കാള്‍ കേരളത്തിന് ഗുണം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശയാത്രയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം കേരളത്തിന് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള വിദേശയാത്രയായിരുന്നു. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവുമായ കുടിയേറ്റത്തിന് നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ. എംപ്ലോയ്മെന്‍റ് ഫെസ്റ്റ് നടത്തും.

ആദ്യഘട്ടത്തില്‍ 3000-ത്തിലധികം തൊഴില്‍ സാധ്യതയുണ്ട് -മുഖ്യമന്ത്രി അറിയിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, റിസര്‍ച്ച് സെന്‍ററുകള്‍ എന്നിവ മുഖേന ഗ്രഫീന്‍, മറ്റു 2 ഡി പദാര്‍ഥങ്ങള്‍ എന്നിവയിലെ ഗവേഷണങ്ങളില്‍ സഹകരിക്കാന്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയും യു.കെ.യിലെ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയും ധാരണാപത്രം ഒപ്പുവെച്ചു. നിര്‍മിതബുദ്ധിയും റോബോട്ടിക്‌സും സംബന്ധിച്ച ഗവേഷണത്തിന് എഡിന്‍ബറോ സര്‍വകലാശാലയുമായി ധാരണാപത്രം. ഇമേജ് സെന്‍സറുകള്‍, മൈക്രോ ഇലക്ട്രോമെക്കാനിക്കല്‍ സിസ്റ്റം, ന്യൂറോമോര്‍ഫിക് വി.എല്‍.എസ്.ഐ. എന്നിവ വികസിപ്പിക്കുന്നതിന് ജര്‍മനിയിലെ സീഗന്‍ സര്‍വകലാശാലയുമായി ധാരണ.

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഫിന്‍ലന്‍ഡില്‍ 10,000 നേഴ്‌സുമാര്‍ക്ക് ജോലി. കൊച്ചിയില്‍ സസ്‌റ്റൈനബിള്‍ മാരിടൈം ടെക്‌നോളജി ഹബ്ബുമായി സഹകരിക്കാമെന്ന് ‘വാര്‍ട്‌സീല’ കമ്പനിയുടെ ഉറപ്പ്. മാരിടൈം ക്ലസ്റ്ററിനും ഫിഷറീസ്, അക്വാകള്‍ച്ചര്‍ രംഗത്ത് പുതിയപദ്ധതികള്‍ക്കും സഹായവാഗ്ദാനം. നോര്‍വീജിയന്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കുഫോസുമായി സഹകരിക്കും. കുഫോസ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണപരിശീലനം നല്‍കാമെന്ന് നോര്‍ദ് യൂണിവേഴ്‌സിറ്റി.

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപാത നിര്‍മാണം, തീരശോഷണം തടയല്‍ എന്നിവയില്‍ സഹകരിക്കാമെന്ന് നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഹിന്ദുജ ഗ്രൂപ്പിന്‍റെ അശോക് ലൈലാന്‍ഡ് ഇലക്ട്രിക് വാഹനനിര്‍മാണത്തിന്‍റെ അനുബന്ധ ഫാക്ടറി തുടങ്ങുന്നതിന് പ്രത്യേകസംഘത്തെ അയക്കും. നോര്‍വേയില്‍ കുപ്പിവെള്ളക്കച്ചവടം കണ്ടില്ല. നോര്‍വേയില്‍ കുപ്പിവെള്ളക്കച്ചവടം കണ്ടില്ലെന്നും ഏത് ജലാശയത്തില്‍നിന്നും നേരിട്ട് എടുത്തുകുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളമെന്നും മുഖ്യമന്ത്രി. നമുക്കും നോര്‍വേ മാതൃക അനുകരിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...