ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവില്‍ നിന്ന് വ്യത്യസ്തം, സംഘടിതമായി അക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി, മുഖംമൂടി ധരിച്ചെത്തിയവരുമുണ്ട്. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ തന്നെ പോലീസ് ഇക്കാര്യത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ അക്രമത്തെ മുഖ്യമന്ത്രി തളളിപ്പറയാത്തത് വിസ്മയകരമെന്ന് വി.ഡി.സതീശന്‍ തുറന്നടിച്ചിരുന്നു. ന്യൂനപക്ഷ വേട്ടയാടലിനെ നേരിടാന്‍ ന്യൂനപക്ഷം സംഘടിക്കുന്നത് ശരിയല്ല. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്കാവില്ല. ഒരു വിഭാഗത്തിന്റെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന രീതി രാജ്യത്ത് ചിലയിടങ്ങളിലുണ്ട്. കേരളത്തില്‍ ആരാണെങ്കിലും ഫലപ്രദമായി നേരിടുന്നുണ്ട്. സംസ്ഥാന സീനിയര്‍ പോലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വര്‍ഗീയ വിരുദ്ധ നിലപാട് കാപട്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തുകയാണ്. എല്ലാത്തരം വര്‍ഗീയതയെയും പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നും വി.ഡി.സതീശന്‍ തൃശൂരില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...