സംരംഭക സൗഹൃദപരമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പഴയ ചുവപ്പുനാടകളുടെ കെട്ടുപാടുകളെ അറുത്തുമാറ്റി, കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതി, സംരംഭക സൗഹൃദപരമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കണ്ണൂർ ചൊവ്വയിലെ കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാം ഘട്ട ആധുനികവത്കരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ മേഖലയിലെ മാറ്റങ്ങൾ യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും വ്യക്തമായ ആസൂത്രണത്തിന്റെയും നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകളുടെയും ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്താണ്, 2019ൽ, കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാംഘട്ട നവീകരണ പദ്ധതിക്ക് തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

20.68 കോടി രൂപ ചെലവിൽ ഈ സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന ആധുനികവത്കരണമാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. 40 ലേറെ വർഷം പഴക്കമുള്ള ഇവിടുത്തെ യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പൂർണമായും ഓട്ടോമാറ്റിക്കാണ്. ഇതുവഴി പ്രതിദിനം മൂന്ന് ടൺ നൂൽ ഉൽപാദിപ്പിക്കുന്ന സ്ഥാനത്ത് ഇനി മുതൽ നാല് ടൺ നൂൽ ഉൽപാദിപ്പിക്കാനാകും. അതായത് ഈ സ്ഥാപനത്തിന്റെ ഉല്പാദനക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിന് ഈ നവീകരണ പ്രവൃത്തി വഴിതെളിക്കും. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ. ഇവിടെ ഉത്പാദിപ്പിക്കുന്ന നൂൽ മികച്ച ഗുണനിലവാരമുള്ളതായതിനാൽ, ഉൽപന്നം കെട്ടിക്കിടക്കുന്ന അവസ്ഥയുമില്ല. നമ്മുടെ സ്‌കൂൾ യൂണിഫോമിനുള്ള നൂൽ ഇവിടെ നിന്നാണ് കൊടുക്കുന്നത്. മാത്രമല്ല, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. ഉൽപാദനം വർധിക്കുന്നതോടുകൂടി കൂടുതൽ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...