ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതില്‍ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതില്‍ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. ഭരണഘടനയ്ക്ക് ഏല്‍ക്കുന്ന ഗുരുതരമായ മുറിവെന്നും അവഹേളനമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഭാരതമാതവിന്റെ പേരില്‍ ഹിന്ദു ദേവതയുടെ ചിത്രം നായണയത്തില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമെന്നും വിമര്‍ശനമുണ്ട്. 1963-ലെ റിപ്പബ്ലിക് ദിന പരേഡില്‍ യൂണിഫോം ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണിക്കുന്ന തപാല്‍ സ്റ്റാമ്പ് ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും സിപിഐഎം പറയുന്നു. ഇന്ത്യ – ചൈന യുദ്ധ സമയത്ത് കാണിച്ച ദേശസ്‌നേഹത്തിനുള്ള അംഗീകാരമായി 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ നെഹ്‌റു ആര്‍എസ്എസിനെ ക്ഷണിച്ചു എന്നുള്ളത് നുണയാണ്. 1963 ലെ റിപ്പബ്ലിക് ദിന പരേഡ് ഒരു ലക്ഷത്തിലധികം പൗരന്മാരുടെ ഒരു വലിയ സമ്മേളനമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിഫോം ധരിച്ച ആര്‍എസ്എസ് വളണ്ടിയര്‍മാരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും അപ്രധാനവുമാണ് – പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് അകന്നു നില്‍ക്കുക മാത്രമല്ല, കൊളോണിയല്‍ ഭരണത്തിന് എതിരായ പോരാട്ടത്തില്‍ നിര്‍ണായകമായിരുന്ന ജനങ്ങള്‍ക്കിടയിലെ ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ ശക്തിപ്പെടുത്തുകയും ചെയ്ത ആര്‍എസ്എസിനെ വെള്ളപൂശാനുള്ള നാണംകെട്ട നീക്കമാണ് നടത്തിയതെന്നും സിപിഐഎം കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഗീയ കലാപങ്ങളില്‍ ആര്‍എസ്എസിനുള്ള പങ്ക് നിരവധി ഔദ്യോഗിക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിട്ടുണ്ടെന്നതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുവാദി പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരണത്തിലൂടെ ന്യൂനപക്ഷ സമുദായങ്ങളെയും സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളെയുമാണ് ആര്‍എസ്എസും അവരുടെ പരിവാര്‍ സംഘടനകളും ഇന്ന് ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസിന്റെ ഈ യഥാര്‍ഥ ചരിത്രമാണ് – സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...